Quantcast

കല്ലെറിഞ്ഞു, പൊലീസ് ലാത്തിവീശി; കരൂർ ദുരന്തത്തിൽ ഗൂഢാലോചനയുണ്ടെന്ന് ടിവികെ

ദുരന്തത്തിൽ സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ട് ടിവികെ മദ്രാസ് ഹൈക്കോടതിയെ സമീപിച്ചു

MediaOne Logo

Web Desk

  • Updated:

    2025-09-28 12:09:53.0

Published:

28 Sept 2025 2:45 PM IST

കല്ലെറിഞ്ഞു, പൊലീസ് ലാത്തിവീശി; കരൂർ ദുരന്തത്തിൽ ഗൂഢാലോചനയുണ്ടെന്ന് ടിവികെ
X

Photo|MediaOne News

ചെന്നൈ: കരൂർ ദുരന്തത്തിൽ സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ട് ടിവികെ മദ്രാസ് ഹൈക്കോടതിയെ സമീപിച്ചു. അപകടത്തിൽ സ്വമേധയാ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ടിവികെ നൽകിയ ഹരജി ജസ്റ്റിസ് ണ്ഡപാണി ഫയലിൽ സ്വീകരിച്ചു. ഹരജി നാളെ മധുര ബെഞ്ച് പരിഗണിച്ചേക്കും.

അപകടത്തിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്നാണ് ഹരജിയിലെ ടിവികെയുടെ ആരോപണം. റാലിക്കിടെ പൊലീസ് ലാത്തി വീശിയെന്നും ദുരന്തം നടക്കുന്നതിന് തൊട്ടുമുമ്പ് റാലിക്കുനേരെ കല്ലേറുണ്ടായെന്നും ടിവികെ കോടതിയിൽ ആരോപിച്ചു. ദുരന്തത്തിന് പിന്നിലെ ഗൂഢാലോചനയടക്കമുള്ള കാര്യങ്ങൾ സ്വതന്ത്രമായി അന്വേഷിക്കണമെന്നാണ് ടിവികെയുടെ ആവശ്യം.

അതേസമയം, കരൂർ ദുരന്തവുമായി ബന്ധപ്പെട്ട കേസ് അന്വേഷണത്തിന്റെ തുടർനടപടികളുടെ ഭാഗമായി പൊലീസിന്റെ ഉന്നത ഉദ്യോഗസ്ഥർ അടിയന്തര യോഗം ചേർന്നു. ക്രമസമാധാന ചുമതലയുള്ള തമിഴ്‌നാട് എഡിജിപി എസ്.ഡേവിഡ്‌സണിന്റെ നേതൃത്വത്തിലാണ് കരൂരിൽ യോഗം ചേർന്നത്.

TAGS :

Next Story