Quantcast

ബിഹാറിന് വാരിക്കോരി; ബിഹാര്‍ ബജറ്റെന്ന് പ്രതിപക്ഷം

ബിഹാറിനെ ഫുഡ് ഹബാക്കി മാറ്റുമെന്നും ബജറ്റില്‍ പ്രഖ്യാപനമുണ്ട്

MediaOne Logo

Web Desk

  • Updated:

    2025-02-01 07:34:31.0

Published:

1 Feb 2025 11:51 AM IST

Nirmala
X

ഡല്‍ഹി: മൂന്നാം മോദി സര്‍ക്കാരിന്‍റെ രണ്ടാം ബജറ്റില്‍ ബിഹാറിന് വാരിക്കോരി നല്‍കിയിരിക്കുകയാണ് കേന്ദ്രം. സംസ്ഥാനത്തിന് വേണ്ടി കൂടുതല്‍ വികസനപദ്ധതികളാണ് ബജറ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫുഡ്‌ ടെക്നോളജി, ഗ്രീൻ ഫീൽഡ് എയർ പോർട്ട് എന്നിവ കൂടാതെ പറ്റ്ന വിമാനത്താവളം നവീകരിക്കാനും ബജറ്റില്‍ തുക വകയിരുത്തിയിട്ടുണ്ട്. ബിഹാറിനെ ഫുഡ് ഹബാക്കി മാറ്റുമെന്നും ബജറ്റില്‍ പ്രഖ്യാപനമുണ്ട്. മഖാനാ ബോര്‍ഡ് ബിഹാറിൽ സ്ഥാപിക്കും.

ഈ വർഷം ബിഹാറിൽ നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ് സംസ്ഥാനത്തെ പ്രഖ്യാപനങ്ങള്‍ കൊണ്ട് മൂടിയിരിക്കുന്നത്. ബിഹാര്‍ ബജറ്റെന്ന് പ്രതിപക്ഷം പരിഹസിച്ചു.

TAGS :

Next Story