ഇലക്ട്രിക് വാഹനങ്ങൾക്ക് വില കുറയും
കപ്പൽ നിർമാണത്തിന് അടുത്ത 10 വർഷത്തേക്ക് നിലവിലെ നികുതി നിരക്ക് തുടരും

ഡല്‍ഹി: ഇലക്ട്രിക് വാഹനങ്ങൾക്ക് വില കുറയും. ലിഥിയം ബാറ്ററികൾക്കും മൊബൈൽ ഫോൺ ബാറ്ററികൾക്കും വില കുറയും. അതേസമയം 36 ജീവൻ രക്ഷാ മരുന്നുകൾക്ക് ഇറക്കുമതി തീരുവ ഒഴിവാക്കി. കാൻസറിനടക്കം ഗുരുതര രോഗങ്ങൾക്കുള്ള മരുന്നുകളുടെ കസ്റ്റംസ് ഡ്യൂട്ടിയാണ് പൂർണമായും ഒഴിവാക്കിയത്.
കപ്പൽ നിർമാണത്തിന് അടുത്ത 10 വർഷത്തേക്ക് നിലവിലെ നികുതി നിരക്ക് തുടരും .എക്സ്പോർട്ട് മേഖലക്കും ഇളവുകളുണ്ട്. സംസ്ഥാനങ്ങൾക്ക് 50 വർഷത്തേക്ക് പലിശ രഹിത വായ്പ നല്‍കും. ഒന്നര ലക്ഷം കോടി വകയിരുത്തും. പുതിയ പദ്ധതികൾക്ക് 10 ലക്ഷം കോടി മൂലധനം അഞ്ച് വർഷത്തേക്ക് നല്‍കും. എഐ പഠനത്തിന് സെന്‍റര്‍ ഓഫ് എക്സലൻസ് സ്ഥാപിക്കുന്നതിനായി 500 കോടി ബജറ്റില്‍ വകയിരുത്തി.
Next Story
Adjust Story Font
16

