Quantcast

ഭക്ഷണം വൈകി; ഭര്‍ത്താവ് ഭാര്യയെ കുത്തിക്കൊന്ന് ആത്മഹത്യ ചെയ്തു

ഭക്ഷണം കിട്ടാന്‍ വൈകിയതോടെ പ്രകോപിതനായ ഭര്‍ത്താവ് ഭാര്യയെ കുത്തിക്കൊല്ലുകയായിരുന്നു

MediaOne Logo

Web Desk

  • Updated:

    2024-03-19 11:57:28.0

Published:

19 March 2024 5:26 PM IST

ഭക്ഷണം വൈകി; ഭര്‍ത്താവ് ഭാര്യയെ കുത്തിക്കൊന്ന് ആത്മഹത്യ ചെയ്തു
X

ലഖ്‌നൗ: ഭക്ഷണം കിട്ടാന്‍ വൈകിയതില്‍ പ്രകോപിതനായി ഭര്‍ത്താവ് ഭാര്യയെ കുത്തിക്കൊന്നു. കൊലപാതകത്തിനു ശേഷം പ്രതി തൂങ്ങിമരിച്ചു. ഉത്തര്‍പ്രദേശിലെ സിതാപുരിലാണ് സംഭവം. 30 കാരനായ പരാശ്രം എന്ന യുവാവാണ് 28 കാരിയായ പ്രേമ ദേവിയെ കൊന്ന് ആത്മഹത്യ ചെയ്തത്.

തിങ്കളാഴ്ച ഉച്ചയ്ക്കാണ് സംഭവം. ജോലി കഴിഞ്ഞ് വീട്ടിലെത്തിയ പരാശ്രം ഭാര്യ പ്രേമ ദേവിയോട് ഭക്ഷണം എടുത്തു നല്‍കാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഇയാള്‍ വീട്ടിലെത്തിയ സമയം ഭക്ഷണം തയ്യാറായിരുന്നില്ല. ഭക്ഷണം കിട്ടാന്‍ വൈകിയതോടെ പരാശ്രം പ്രകോപിതനായി ഭാര്യയുമായി വാക്കേറ്റമുണ്ടാക്കി. തര്‍ക്കം മൂര്‍ച്ചിച്ചതോടെ ഇയാള്‍ മൂര്‍ച്ചയുള്ള ആയുധം ഉപയോഗിച്ച് ഭാര്യയെ തുരുതുരെ കുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

സംഭവത്തിന് ശേഷം വീട് അകത്തുനിന്ന് പൂട്ടിയ ഇയാള്‍ തൂങ്ങിമരിക്കുകയായിരുന്നുവെന്ന് പ്രദേശവാസികള്‍ പറഞ്ഞു. മൃതദേഹങ്ങള്‍ ആശുപത്രിയിലേക്ക് മാറ്റി.

TAGS :

Next Story