ലക്ഷദ്വീപിൽ ബുധനാഴ്ചകളിൽ വാഹന നിരോധനം പ്രഖ്യാപിച്ച് അഡ്മിനിസ്‌ട്രേഷൻ
ദ്വീപ് നിവാസികളുടെ ആരോഗ്യം സംരക്ഷിക്കാനാണ് നിയന്ത്രണമെന്നാണ് ഔദ്യോഗിക വിശദീകരണം

- Published:
18 Feb 2026 4:27 PM IST

കോഴിക്കോട്: ലക്ഷദ്വീപിൽ ബുധനാഴ്ചകളിൽ വാഹന നിരോധനം പ്രഖ്യാപിച്ച് ദ്വീപ് അഡ്മിനിസ്‌ട്രേഷൻ. നിയമം ലംഘിക്കുന്നവർക്ക് 500 രൂപ പിഴ ചുമത്തും. ഈ മാസം 25 മുതൽ ഉത്തരവ് പ്രാബല്യത്തിൽ വരും.
നടത്തവും സൈക്ലിങ്ങും പ്രോത്സാഹിപ്പിക്കാനും വായു മലിനീകരണം തടയാനുമാണ് പുതിയ നിയന്ത്രണമെന്നാണ് ദ്വീപ് ഭരണകൂടത്തിന്റെ ഉത്തരവിൽ പറയുന്നത്. അടിയന്തര മെഡിക്കൽ ആവശ്യങ്ങൾക്കും ഭിന്നശേഷിക്കാർക്കും നിയന്ത്രണത്തിൽ ഇളവുണ്ടാകും.
Next Story
Adjust Story Font
16
