Quantcast

തെരഞ്ഞെടുപ്പ് ജയം; മോദിക്കും രാഹുല്‍ ഗാന്ധിക്കും നന്ദി പറഞ്ഞ് വിജയ്

'രാഷ്ട്രീയത്തിനപ്പുറം സംസ്ഥാനത്തിൻ്റെ പുരോഗതിയിലും ജനങ്ങളുടെ ക്ഷേമത്തിലും ശ്രദ്ധ കേന്ദ്രീകരിക്കും'

MediaOne Logo
Vijay Thanks PM Modi, Rahul Gandhi
X

ചെന്നൈ: തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിലെ മിന്നും പ്രകടനത്തിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കും നന്ദി പറഞ്ഞ് ടിവികെ അധ്യക്ഷന്‍ വിജയ്. വിജയത്തിന് പിന്നാലെ ഇരുവരും വിജയിയെ അഭിനന്ദനറിയിച്ചിരുന്നു. ഇതിനാണ് വിജയ് നന്ദി അറിയിച്ചത്.

'പ്രധാനമന്ത്രിയുടെ ആശംസകള്‍ക്ക് നന്ദി. ജനങ്ങളുടെ ക്ഷേമം മാത്രമാണ് ഞങ്ങളുടെ ലക്ഷ്യം. രാഷ്ട്രീയത്തിനപ്പുറം സംസ്ഥാനത്തിന്റെ പുരോഗതിയിലും ജനങ്ങളുടെ ക്ഷേമത്തിലും ശ്രദ്ധ കേന്ദ്രീകരിക്കും. ഈ ഉദ്യമത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ പിന്തുണ പ്രതീക്ഷിക്കുന്നു' - മോദിക്ക് നന്ദി അറിയിച്ച് വിജയ് എക്‌സില്‍ പോസ്റ്റ് ചെയ്തു.

'ഫോണില്‍ വിളിച്ചതിനും അഭിനന്ദനം അറിയിച്ചതിനും ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്ക് ആത്മാര്‍ഥമായി നന്ദി അറിയിക്കുന്നു. മികവുറ്റ പൊതുസേവനത്തിനും നമ്മുടെ സംസ്ഥാനത്തിന്റെ സാംസ്‌കാരിക പാരമ്പര്യം സംരക്ഷിക്കുന്നതിനും ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്. ഇതിന് കൂട്ടായ സഹകരണം ആവശ്യമാണ്.' -രാഹുല്‍ ഗാന്ധിക്ക് നന്ദി അറിയിച്ച് വിജയ് പറഞ്ഞു.

തമിഴ്‌നാട്ടില്‍ ആദ്യമായി നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിട്ട ടിവികെ 108 സീറ്റ് നേടിയാണ് അപ്രതീക്ഷിത കുതിപ്പ് നടത്തിയത്. അതേസമയം, ഭരണകക്ഷിയായിരുന്ന ഡിഎംകെക്ക് 59 സീറ്റില്‍ ജയിക്കാന്‍ മാത്രമേ കഴിഞ്ഞുള്ളൂ. എഐഎഡിഎംകെ 47 സീറ്റ് നേടി. ഏറ്റവും വലിയ ഒറ്റക്കക്ഷിയായെങ്കിലും കേവലഭൂരിപക്ഷമായ 118 സീറ്റിന് 10 സീറ്റ് പിന്നിലാണ് ടിവികെ. മന്ത്രിസഭാ രൂപീകരണത്തിനുള്ള നീക്കങ്ങള്‍ ടിവികെ തുടങ്ങിയിട്ടുണ്ട്. കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പാര്‍ട്ടികളെ കൂട്ടുപിടിച്ച് സര്‍ക്കാര്‍ രൂപീകരിക്കാനാണ് വിജയിയുടെ നീക്കം. മെയ് ഏഴിന് തന്നെ സത്യപ്രതിജ്ഞ നടക്കുമെന്ന ആത്മവിശ്വാസത്തിലാണ് ടിവികെ.

TAGS :

Next Story