ഭരണഘടനയെ തകര്‍ക്കാന്‍ അനുവദിക്കില്ല; 'വോട്ടര്‍ അധികാര്‍ യാത്ര' ബിഹാറില്‍ ഒതുങ്ങില്ല: രാഹുല്‍ ഗാന്ധി
ബിഹാറിനെ ഇളക്കിമറിച്ച വോട്ടര്‍ അധികാര്‍ യാത്ര സമാപിച്ചു

പറ്റ്‌ന: ബിഹാറിനെ ഇളക്കിമറിച്ച വോട്ടര്‍ അധികാര്‍ യാത്ര സമാപിച്ചു. സമാപന സമ്മേളനത്തിന് മുന്നോടിയായി ഇന്‍ഡ്യാ മുന്നണി നേതാക്കളുടെ നേതൃത്വത്തില്‍ പതിനായിരങ്ങള്‍ പങ്കെടുത്ത മഹാറാലി നടന്നു.
ഗാന്ധിയില്‍ നിന്ന് അംബേദ്കറിലേക്ക് എന്ന പേരിലാണ് മാര്‍ച്ച്. ഭരണഘടനയെ തകര്‍ക്കാന്‍ അനുവദിക്കില്ലെന്നും മനുഷ്യക്കടലായി പറ്റ്‌ന ജനാധിപത്യം
തകര്‍ക്കുന്ന വോട്ടുകൊള്ളക്കെതിരായ പോരാട്ടം അവസാനിക്കുന്നില്ലെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
മോദി സര്‍ക്കാര്‍ സാധാരണക്കാരുടെ ജീവിതം ദുരിതത്തിലാക്കി. വോട്ടര്‍ അധികാര്‍ യാത്ര ബിഹാറില്‍ ഒതുങ്ങില്ലെന്നും മഹാരാഷ്ട്രയിലും വോട്ട് കൊള്ള നടന്നുവെന്നും അദ്ദേഹം പറഞ്ഞു.
'വോട്ട് മോഷണത്തിന്റെ അര്‍ത്ഥം അധികാരവും മോഷ്ടിക്കുന്നുവെന്നാണ്. മഹാരാഷ്ട്രയില്‍ ഒരു ലക്ഷത്തിലധികം കള്ള വോട്ട് നടന്നു. ഭരണഘടനയെ തകര്‍ക്കാന്‍ അനുവദിക്കില്ല,' രാഹുല്‍ പറഞ്ഞു.
Adjust Story Font
16

