Quantcast

കേന്ദ്രത്തിൽ അധികാരത്തിലെത്തിയാൽ ആദ്യം നടപ്പാക്കുക ജാതി സെൻസസ്: രാഹുൽ ഗാന്ധി

ഭോപ്പാലിൽ കോൺഗ്രസ് സംഘടിപ്പിച്ച 'ജൻ ആക്രോശ് യാത്ര'യിൽ സംസാരിക്കുകയായിരുന്നു രാഹുൽ.

MediaOne Logo

Web Desk

  • Published:

    30 Sept 2023 4:58 PM IST

We will conduct caste census says Rahul Gandhi
X

ഭോപ്പാൽ: കേന്ദ്രത്തിൽ അധികാരത്തിലെത്തിയാൽ ആദ്യം നടപ്പാക്കുക ജാതി സെൻസസ് എന്ന് രാഹുൽ ഗാന്ധി. രാജ്യത്ത് എത്ര ദലിതരും പിന്നാക്കക്കാരും ഗോത്ര വർഗക്കാരുമുണ്ടെന്ന് ചോദിച്ചപ്പോൾ ആർക്കും അതിന് ഉത്തരമില്ല. ഇതിന് പരിഹാരമുണ്ടാക്കുകയാണ് ആദ്യം ചെയ്യുകയെന്ന് രാഹുൽ പറഞ്ഞു. ഭോപ്പാലിൽ കോൺഗ്രസ് സംഘടിപ്പിച്ച 'ജൻ ആക്രോശ് യാത്ര'യിൽ സംസാരിക്കുകയായിരുന്നു രാഹുൽ.

മധ്യപ്രദേശിലെ കർഷകർക്ക് അവരുടെ വിളകൾക്ക് ന്യായമായ വില നൽകാൻ ബി.ജെ.പി സർക്കാർ തയ്യാറാകുന്നില്ലെന്ന് രാഹുൽ പറഞ്ഞു. ഛത്തീസ്ഗഢിലെ കർഷകരോട് അവരുടെ നെല്ലിന് എന്ത് വില കിട്ടുന്നുണ്ടെന്ന് ചോദിച്ചു നോക്കൂ...തങ്ങൾ വാഗ്ദാനം ചെയ്ത കാര്യങ്ങൾ നിറവേറ്റിയിട്ടുണ്ടെന്നും രാഹുൽ പറഞ്ഞു.

രാജ്യത്തിന്റെ ചരിത്രത്തിൽ ആദ്യമായാണ് കർഷകർ നികുതി കൊടുക്കേണ്ടിവരുന്നത്. മധ്യപ്രദേശിലെ 18 വർഷത്തെ ബി.ജെ.പി ഭരണത്തിൽ 18,000 കർഷകരാണ് ജീവനൊടുക്കിയത്. രാജ്യത്ത് അഴിമതിയുടെ കേന്ദ്രബിന്ദുവായി മധ്യപ്രദേശ് മാറിയെന്നും രാഹുൽ ആരോപിച്ചു.

സെപ്റ്റംബർ 19നാണ് 'ജൻ ആക്രോശ് യാത്ര' ആരംഭിച്ചത്. സംസ്ഥാനത്തെ ഏഴ് മേഖലകളായി തിരിച്ച് സെപ്റ്റംബർ 19ന് ആരംഭിച്ച യാത്ര സംസ്ഥാനത്തെ മുഴുവൻ നിയമസഭാ മണ്ഡലങ്ങളിലുമായി 11,400 കിലോമീറ്റർ സഞ്ചരിക്കും. ഈ വർഷം അവസാനമാണ് മധ്യപ്രദേശിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്.

TAGS :

Next Story