'ആരാണ് ഡികെ- ഡികെ എന്ന് വിളിക്കുന്നത്?'; വേദിയിൽ നിയന്ത്രണം വിട്ട് സിദ്ധരാമയ്യ
സിദ്ധരാമയ്യ പ്രസംഗിക്കാനായി എഴുന്നേറ്റതിന് പിന്നാലെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഡി.കെ-ഡികെ എന്ന് മുദ്രാവാക്യം വിളിക്കുകയായിരുന്നു

- Published:
27 Jan 2026 8:15 PM IST

ബംഗളുരു: യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ പൊതുവേദിയിൽ പൊട്ടിത്തെറിച്ച് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. തൊഴിലുറപ്പ് പദ്ധതിയുടെ പേരുമാറ്റത്തിനെതിരെയുള്ള പ്രതിഷേധത്തിനിടെയാണ് സംഭവം. കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ പ്രസംഗിക്കാനായി എഴുന്നേറ്റതിന് പിന്നാലെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഡി.കെ-ഡികെ എന്ന് മുദ്രാവാക്യം വിളിക്കുകയായിരുന്നു. ഡി.കെ ശിവകുമാർ, രൺദീപ് സിംഗ് സുർജേവാല എന്നിവരടക്കമുള്ള പ്രമുഖരും വേദിയിലുണ്ടായിരുന്നു.
'ആരാണ് ആ ഡി.കെ, ഡി.കെ എന്ന് വിളിക്കുന്നത്?' എന്ന് സിദ്ധരാമയ്യ നേതാക്കളോട് ദേഷ്യത്തോടെ ചോദിച്ചു. തുടർന്ന് വേദിയിലിരുന്നവർ ഇടപെട്ട് പ്രവർത്തകരെ ശാന്തരാക്കാൻ ശ്രമിക്കു. 'യൂത്ത് കോൺഗ്രസ് പ്രവർത്തകർ അടങ്ങിയിരിക്കണം, മുഖ്യമന്ത്രി പറയുന്നത് സമാധാനമായി കേൾക്കണം' എന്ന് അനൗൺസർക്ക് പലതവണ പറയേണ്ടി വന്നു.
കർണാടകയിൽ സിദ്ധരാമയ്യയും ഡി.കെ ശിവകുമാറും തമ്മിലുള്ള അധികാര തർക്കം തുടരുന്നതിനിടെയാണ് സംഭവം. സർക്കാർ രണ്ടര വർഷം പൂർത്തിയായപ്പോൾ മുതൽ അധികാരമാറ്റം സംബന്ധിച്ചുള്ള അഭ്യൂഹങ്ങൾ നിലനിൽക്കുന്നുണ്ട്. ഇരുപേരെയും പിന്തുണച്ച് കൊണ്ട് നിരവധി എംഎൽഎമാരും രംഗത്തുവന്നിരുന്നു. ഇരുവരും ഹൈക്കമാൻഡ് തീരുമാനത്തെ അംഗീകരിക്കുമെന്നാണ് പറയുന്നുത്. എന്നാൽ, കഴിഞ്ഞ ദിവസം താൻ അഞ്ച് വർഷം ഭരിക്കുമെന്ന് സിദ്ധരാമയ്യ പറഞ്ഞിരുന്നു. ഹൈക്കമാൻഡ് തന്റെ ഒപ്പമാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.
Adjust Story Font
16
