Quantcast

ദളപതിക്ക് കന്നിപ്പോരാട്ടം കടുക്കും; രണ്ട് മണ്ഡലങ്ങളിലും കരുത്തരെ രംഗത്തിറക്കി ഡിഎംകെ

വിജയ് മത്സരിക്കാൻ തെരഞ്ഞെടുത്ത രണ്ട് മണ്ഡലങ്ങളിലും മികച്ച സ്ഥാനാര്‍ഥികളെയാണ് ഡിഎംകെ ഗോദയിലിറക്കിയിരിക്കുന്നത്

MediaOne Logo

ജെയ്സി തോമസ്

  • Updated:

    2026-03-29 10:28:12.0

Published:

29 March 2026 3:56 PM IST

ദളപതിക്ക് കന്നിപ്പോരാട്ടം കടുക്കും; രണ്ട് മണ്ഡലങ്ങളിലും കരുത്തരെ രംഗത്തിറക്കി ഡിഎംകെ
X

ചെന്നൈ: തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ കന്നിപ്പോരാട്ടത്തിനിറങ്ങുന്ന നടനും ടിവികെ നേതാവുമായ വിജയ് നേരിടേണ്ടി വരുന്നത് ഡിഎംകെയുടെ കരുത്തരായ എംഎൽഎമാരെ. വിജയ് മത്സരിക്കാൻ തെരഞ്ഞെടുത്ത രണ്ട് മണ്ഡലങ്ങളിലും മികച്ച സ്ഥാനാര്‍ഥികളെയാണ് ഡിഎംകെ ഗോദയിലിറക്കിയിരിക്കുന്നത്.

പെരമ്പൂരിൽ വിജയ് ഡിഎംകെ സിറ്റിംഗ് എംഎൽഎ ആർ.ഡി ശേഖറിനെ നേരിടും. എഐഎഡിഎംകെ ഇവിടെ നേരിട്ട് മത്സരിക്കുന്നില്ല. പകരം തങ്ങളുടെ സഖ്യകക്ഷിയായ പിഎംകെ (പിഎകെ) യ്ക്കാണ് ഈ സീറ്റ് നൽകിയിരിക്കുന്നത്. വടക്കൻ തമിഴ്‌നാട്ടിൽ നിർണായക സ്വാധീനമുള്ള പിഎംകെയുടെ വരവ് വോട്ടുകൾ ഭിന്നിക്കാനുള്ള സാധ്യതയിലേക്ക് നയിക്കുന്നുണ്ട്. ഡിഎംകെയുടെ പൊന്നാപുരം കോട്ടയായ പെരുമ്പൂരിൽ 2019-ലെ ഉപതെരഞ്ഞെടുപ്പിലും 2021-ലെ പൊതുതെരഞ്ഞെടുപ്പിലും ആർ.ഡി ശേഖർ 50,000-ത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. ഇത് മറികടക്കുക എന്ന ടിവികയെ സംബന്ധിച്ചിടത്തോളം വലിയ വെല്ലുവിളിയായിരിക്കും. ചെന്നൈ നഗരപരിധിയിൽ വരുന്ന മണ്ഡലമായതിനാൽ യുവാക്കളുടെയും ആരാധകരുടെയും വോട്ടുകൾ വലിയ തോതിൽ സമാഹരിക്കാൻ വിജയിന് കഴിയുമെന്ന് ടിവികെ പ്രതീക്ഷിക്കുന്നു.

ചുരുക്കത്തിൽ, ഭരണകക്ഷിയായ ഡിഎംകെ, തമിഴ്‌നാട്ടിലെ മൂന്നാമത്തെ വലിയ ശക്തിയായ പിഎംകെ, പിന്നെ ജനപ്രിയ താരമായ വിജയ് എന്നിവർ തമ്മിലുള്ള ഒരു ത്രികോണ മത്സരത്തിനാണ് പെരമ്പൂർ സാക്ഷ്യം വഹിക്കാൻ പോകുന്നത്.

ട്രിച്ചി ഈസ്റ്റിൽ, വിജയ് മറ്റൊരു ശക്തനായ ഡിഎംകെ നേതാവും നിലവിലെ എംഎൽഎയുമായ ഇനിഗോ എസ് ഇരുദയരാജിനെതിരെയാണ് മത്സരിക്കുന്നത്. ഇവിടെ എഐഎഡിഎംകെ നേരിട്ടാണ് മത്സരിക്കുന്നത്. കെ. രാജശേഖരൻ വിജയിനും ഇനിഗോക്കുമെതിരെ അങ്കത്തിനിറങ്ങുന്നത്.

സി. ജോസഫ് വിജയ് എന്ന പേരാണ് വിജയ് നാമനിർദേശ പത്രികയിൽ നൽകുന്നത്. വിസിലാണ് ചിഹ്നം.പാർട്ടിയുടെ ജനറൽ സെക്രട്ടറി ബുസി ആനന്ദ് ചെന്നൈയിലെ ടി. നഗറിൽ നിന്നും, മുൻ എഐഎഡിഎംകെ നേതാവ് കെ.എ. സെൻകോട്ടയൻ ഗോപിചെട്ടിപാളയത്ത് നിന്നും ടിവികെ സ്ഥാനാർഥികളായി മത്സരിക്കുന്നു.തമിഴ്‌നാട്ടിൽ ഏപ്രിൽ 23-നാണ് വോട്ടെടുപ്പ് നടക്കുന്നത്. അഴിമതിയില്ലാത്ത ഭരണം, മയക്കുമരുന്ന് വിരുദ്ധ തമിഴ്‌നാട് തുടങ്ങിയ വാഗ്ദാനങ്ങളാണ് വിജയ് മുന്നോട്ടുവെക്കുന്നത്.

TAGS :

Next Story