'നിലവിളിച്ചിട്ടും ഒരാളും തിരിഞ്ഞുനോക്കിയില്ല'; മാല പിടിച്ചുപറിക്കാരെ ഒറ്റക്ക് നേരിട്ട് യുവതി,കാഴ്ചക്കാരായി നാട്ടുകാര്‍
യുവതിയുടെ കൈക്ക് കുത്തി പരിക്കേല്‍പ്പിച്ചാണ് പ്രതികള്‍ രക്ഷപ്പെട്ടത്

- Published:
31 March 2026 12:25 PM IST

AI generated images
ന്യൂഡല്‍ഹി: മകളുടെ മുന്നില്‍ വെച്ച് മാലപ്പൊട്ടിക്കാനെത്തിയ സംഘത്തെ ധീരമായി നേരിട്ട് വീട്ടമ്മ. സഹായത്തിനായി അഭ്യർത്ഥിച്ചിട്ടും ആരും മുന്നോട്ടുവരാത്ത സാഹചര്യത്തിലാണ് ഇവർ ഒറ്റയ്ക്ക് അക്രമികളെ പ്രതിരോധിച്ചത്.ഡൽഹിയിലെ സി.ആർ പാർക്കിൽ വെച്ചാണ് സംഭവം നടന്നത്. തിങ്കളാഴ്ച വൈകുന്നേരം മകളുടെ നാടകം കാണാൻ പോയ നാൽപ്പതുകാരിയുടെ മാലയാണ് ബൈക്കിലെത്തിയ യുവാക്കള്‍ പൊട്ടിക്കാന്‍ ശ്രമിച്ചത്. കയ്യില്‍ കത്തികൊണ്ട് ആക്രമിച്ചിട്ടും യുവാക്കളോട് ധീരമായി പൊരുതുകയും ചെയ്തു.
മാല തട്ടിയെടുക്കാൻ ശ്രമിച്ച ഉടൻ തന്നെ അവർ അക്രമികളിലൊരാളെ പിടികൂടാൻ ശ്രമിച്ചു. കുതറിമാറാൻ ശ്രമിച്ച അക്രമിയുമായി അവര്‍ നേരിട്ടു. ഈ സമയമത്രയും പാർക്കിൽ നിരവധി ആളുകൾ ഉണ്ടായിരുന്നെങ്കിലും ആരും അവരെ സഹായിക്കാൻ എത്തിയില്ലെന്നത് ഞെട്ടിക്കുന്ന വസ്തുതയാണെന്ന് അവർ പറഞ്ഞു.
"ഞാൻ ഉറക്കെ നിലവിളിച്ചു, ആളുകളോട് സഹായിക്കാൻ ആവശ്യപ്പെട്ടു. പക്ഷേ എല്ലാവരും വെറും കാഴ്ചക്കാരായി നിൽക്കുകയായിരുന്നു," അവർ മാധ്യമങ്ങളോട് പറഞ്ഞു.ആരും ഇടപെട്ടില്ലെങ്കിലും ചിലർ ചുറ്റും കൂടി.ജനക്കൂട്ടത്തെ കണ്ട് പ്രതികള്‍ ഓടി രക്ഷപ്പെടുകയായിരുന്നു.മാലയുടെ ഒരു ഭാഗം അക്രമികൾ കൊണ്ടുപോയെങ്കിലും വലിയൊരു ഭാഗം സംരക്ഷിക്കാൻ അവർക്ക് സാധിച്ചു.
ബംഗ്ലാ സമാജിൽ നടക്കുന്ന ലോക നാടക ദിനത്തിൽ മകൾ അവതരിപ്പിക്കുന്ന നാടകം കാണാൻ പോയപ്പോഴാണ് സംഭവം നടന്നതെന്ന് യുവതിയുടെ ഭർത്താവ് ദി ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു .ഭാര്യയും അക്രമികളും തമ്മിലുള്ള വഴക്ക് ഒരു മിനിറ്റിലധികം നീണ്ടുനിന്നു. അവൾ ഉടനെ നിലവിളിച്ചു, പക്ഷേ എല്ലാവരും നോക്കി നിന്നു. അവളുടെ ശബ്ദം കേട്ട് ഞാൻ കെട്ടിടത്തിൽ നിന്ന് ഇറങ്ങിയപ്പോഴും, പ്രതികള്‍ ഓടി രക്ഷപ്പെട്ടപ്പോഴും, ആരും ഞങ്ങളെ സഹായിക്കാൻ വന്നില്ല. അവൾ അവിടെ രക്തം വാർന്ന് കിടക്കുകയായിരുന്നെന്നും ഭര്‍ത്താവ് പറയുന്നു. യുവതിയുടെ ഉടന്‍ ആശുപത്രിയിലെത്തിച്ചു.കൈക്ക് നാലു തുന്നലുകളുണ്ടെന്നും ഭര്‍ത്താവ് പറയുന്നു.
സംഭവത്തെത്തുടർന്ന് സി.ആർ പാർക്ക് പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചുവരികയാണ്. പ്രതികളെ ഉടൻ പിടികൂടുമെന്ന് പൊലീസ് അറിയിച്ചു.
Adjust Story Font
16
