Quantcast

ഭൂമി കൈയേറ്റം ചോദ്യം ചെയ്ത യുവതിയെ ആക്രമിച്ച് പീഡിപ്പിച്ച് 30 അം​ഗ സംഘം; പഞ്ചായത്തിലെത്തിച്ച് രേഖകളിൽ ബലമായി ഒപ്പിടുവിച്ചു

അക്രമികൾ യുവതിയുടെ വസ്ത്രം വലിച്ചുകീറിയതായും പൊലീസ് അറിയിച്ചു.

MediaOne Logo

Web Desk

  • Updated:

    2024-01-03 09:26:19.0

Published:

3 Jan 2024 8:10 AM GMT

Woman sexually assaulted over land dispute in Karnataka
X

ബെല​ഗാവി: ഭൂമി കൈയേറ്റം ചോദ്യം ചെയ്ത് കോടതിയിൽ പോയ യുവതിയെ പൊതുവിടത്തിൽ ആക്രമിക്കുകയും ലൈം​ഗികാതിക്രമം നടത്തുകയും ചെയ്ത് 30 അം​ഗ സംഘം. തുടർന്ന് പഞ്ചായത്ത് ഓഫീസിലേക്ക് വലിച്ചിഴച്ചുകൊണ്ടുപോയി ചില രേഖകളിൽ ബലമായി ഒപ്പിടുവിച്ചെന്നും പരാതി. കർണാടകയിലെ ബെ​ല​ഗാവി ജില്ലയിലെ ബൈൽഹോം​ഗൽ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം.

സംഭവത്തിൽ 20 പേർക്കെതിരെ കേസെടുത്തതായി പൊലീസ് അറിയിച്ചു. തന്റെ കൃഷിഭൂമി ചിലർ കൈയേറിയതിനെതിരെ കോടതിയെ സമീപിച്ചിരുന്നതായി യുവതിയുടെ പരാതിയിൽ പറയുന്നു.

'കഴിഞ്ഞദിവസം ബസ് സ്റ്റോപ്പിൽ നിൽക്കവെ 25-30 പേരടങ്ങുന്ന സംഘമെത്തി തന്നെ ആക്രമിച്ചു. അവർ തന്റെ മുടിയിൽ കുത്തിപ്പിടിച്ച് വലിക്കുകയും സ്വകാര്യ ഭാ​ഗങ്ങളിൽ സ്പർശിക്കുകയും ലൈം​ഗികാതിക്രമം നടത്തുകയും ചെയ്തു. തുടർന്ന് ബസ് സ്റ്റോപ്പിൽ നിന്ന് വലിച്ചിഴച്ച് അടുത്തുള്ള പഞ്ചായത്ത് ഓഫീസിൽ കൊണ്ടുപോയി പൂട്ടിയിട്ടു'.

'അവിടെവച്ച് തന്റെ പണവും മൊബൈൽ ഫോണും തട്ടിയെടുത്ത സംഘം, ചില രേഖകളിൽ ബലമായി ഒപ്പിടുവിക്കുകയും ചെയ്തു. വൈകീട്ടോടെയാണ് അക്രമി സംഘം തന്നെ മോചിപ്പിച്ചത്'- യുവതി പരാതിയിൽ വ്യക്തമാക്കുന്നതായി പൊലീസ് പറഞ്ഞു.

അക്രമികൾ യുവതിയുടെ വസ്ത്രം വലിച്ചുകീറിയതായും കേസ് ബെ​ല​ഗാവി വനിതാ പൊലീസ് സ്റ്റേഷനിലേക്ക് കൈമാറിയതായും പൊലീസ് അറിയിച്ചു.

TAGS :

Next Story