Quantcast

ജീൻസും ടോപ്പും ധരിക്കുന്നതിനെ എതിർത്തു; പിതാവിന് നേരെ വെടിയുതിർത്ത് 21 കാരി

പ്രതിയിൽ നിന്ന് ലൈസൻസുള്ള റിവോൾവർ പൊലീസ് കണ്ടെത്തി

MediaOne Logo
ജീൻസും ടോപ്പും ധരിക്കുന്നതിനെ എതിർത്തു; പിതാവിന് നേരെ വെടിയുതിർത്ത് 21 കാരി
X

അമൃത്സർ: ജീൻസും ടോപ്പും ധരിക്കുന്നതുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് 21 കാരി പിതാവിന് നേരെ വെടിയുതിർത്തു. ഖൽചിയാൻ ഗ്രാമത്തിലാണ് സംഭവം. പരിക്കേറ്റ പിതാവ് പർമീന്ദർ സിങ്ങിനെ ഗുരുനാനാക്ക് ദേവ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാളുടെ നില തൃപ്തികരമാണ്. പ്രതിയായ സ്‌നേഹ്ദീപ് കൗറിനെ പൊലീസ് അറസ്റ്റ് ചെയ്തു.

അച്ഛനും മകളും തമ്മിൽ തർക്കങ്ങൾ നിലനിന്നിരുന്നതായി പൊലീസ് പറഞ്ഞു. മകൾ ജീൻസും ടോപ്പും ധരിക്കുന്നതിനെ അച്ഛൻ എതിർത്തിരുന്നു. വിദേശത്ത് പോകുന്നതിനെയും എതിർത്തു. പർമീന്ദർ സിങ്ങിന്റെ തോളിലും മുതുകിലുമാണ് വെടിയേറ്റത്. പ്രതിയിൽ നിന്ന് ലൈസൻസുള്ള റിവോൾവർ പൊലീസ് കണ്ടെത്തി. പർമീന്ദർ സിങ്ങിന്റെ പേരിലാണ് തോക്കിന്റെ ലൈസൻസ്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

TAGS :

Next Story