Quantcast

മദ്യപനായ ഭര്‍ത്താവിനെ കൊലപ്പെടുത്തി വിദ്യാര്‍ഥികളുടെ സഹായത്തോടെ കത്തിച്ചു; സ്‌കൂള്‍ പ്രിന്‍സിപ്പൽ അറസ്റ്റില്‍

അധ്യാപകനായ ശാന്തനു ദേശ്മുഖിനെയാണ് ഭാര്യ നിധി ദേശ്മുഖ് കൊലപ്പെടുത്തിയത്

MediaOne Logo

Web Desk

  • Updated:

    2025-05-23 10:51:07.0

Published:

23 May 2025 4:17 PM IST

മദ്യപനായ ഭര്‍ത്താവിനെ കൊലപ്പെടുത്തി വിദ്യാര്‍ഥികളുടെ സഹായത്തോടെ കത്തിച്ചു; സ്‌കൂള്‍ പ്രിന്‍സിപ്പൽ അറസ്റ്റില്‍
X

മുംബൈ: മദ്യപനായ ഭര്‍ത്താവിനെ വിഷം കൊടുത്തു കൊലപ്പെടുത്തിയ ശേഷം വിദ്യാര്‍ഥികളുടെ സഹായത്തോടെ കത്തിച്ച സ്‌കൂള്‍ പ്രിന്‍സിപ്പൽ അറസ്റ്റില്‍. നാഗ്പുര്‍ യവത്മാളിലെ സണ്‍റൈസ് ഇംഗ്ലിഷ് മീഡിയം സ്‌കൂളിലെ അധ്യാപകനായ ശാന്തനു ദേശ്മുഖിനെയാണ് (32) ഇതേ സ്‌കൂളിലെ പ്രിന്‍സിപ്പളായ ഇയാളുടെ ഭാര്യ നിധി ദേശ്മുഖ് (24) കൊലപ്പെടുത്തിയത്.

കഴിഞ്ഞ മാസം 15നാണ് ചൗസാല വനമേഖലയില്‍ തിരിച്ചറിയാനാകാത്ത വിധം കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തിയത്. ഫോറൻസിക് അനാലിസിസ് അടക്കമുള്ളവർ നടത്തിയ വിശദമായ പരിശോധനയിലൂടെയാണ് മരിച്ചത് ശാന്തനുവാണെന്ന് പൊലീസ് കണ്ടെത്തിയത്. തുടർന്ന് ലോക്കൽ ക്രൈംബ്രാഞ്ചിന്റെ അന്വേഷണത്തിൽ ഭാര്യ പിടിയിലാവുകയായിരുന്നു. ചോദ്യം ചെയ്യലിൽ കുറ്റം സമ്മതിച്ചതിനെ തുടര്‍ന്ന് യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു.

സ്ഥിരം മദ്യപനായിരുന്ന ശാന്തനുവിനെ നിധി വിഷം നല്‍കി കൊല്ലുകയായിരുന്നു. തുടർന്ന് മൃതദേഹം ഉപേക്ഷിക്കുന്നതിനായി മൂന്ന് ട്യൂഷൻ വിദ്യാർഥികളുടെ സഹായം തേടി. അടുത്ത ദിവസം പുലര്‍ച്ചെ നാലു പേരും കൂടി ആളൊഴിഞ്ഞ സ്ഥലത്ത് മൃതദേഹം തള്ളി. എന്നാല്‍ പിന്നീട് ആരെങ്കിലും തിരിച്ചറിയുമെന്ന ഭയത്താല്‍ അന്നു രാത്രി വീണ്ടും സ്ഥലത്തെത്തി മൃതദേഹം പെട്രോള്‍ ഒഴിച്ചു കത്തിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. വിദ്യാർഥികളെ ചോദ്യം ചെയ്യുന്നതിനായി പൊലീസ് കസ്റ്റഡിയിലെടുത്തു.

TAGS :

Next Story