Quantcast

അമിത് ഷാ വന്നത് ജനങ്ങളുടെ പേടി മാറ്റാനെന്ന് കുമ്മനം

MediaOne Logo

Alwyn K Jose

  • Published:

    16 April 2018 12:44 AM IST

അമിത് ഷാ വന്നത് ജനങ്ങളുടെ പേടി മാറ്റാനെന്ന് കുമ്മനം
X

അമിത് ഷാ വന്നത് ജനങ്ങളുടെ പേടി മാറ്റാനെന്ന് കുമ്മനം

സിപിഎമ്മിന്റെ കൊലപാതക രാഷ്ട്രീയത്തെ തുടര്‍ന്ന് ജനങ്ങള്‍ ഭീതിയിലാണ്.

കേരളത്തിലെ ജനങ്ങളുടെ ഭയാശങ്കകള്‍ അകറ്റാനാണ് അമിത് ഷാ എത്തിയതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. സിപിഎമ്മിന്റെ കൊലപാതക രാഷ്ട്രീയത്തെ തുടര്‍ന്ന് ജനങ്ങള്‍ ഭീതിയിലാണ്. പിണറായി വിജയന് ഇന്ത്യയില്‍ എവിടെയും സഞ്ചരിക്കാന്‍ സ്വാതന്ത്ര്യമുണ്ടെങ്കില്‍ അതേ സ്വാതന്ത്ര്യം അമിത്ഷായ്ക്കുമുണ്ടെന്ന് കുമ്മനം വ്യക്തമാക്കി. ബിജെപി ജനരക്ഷാ യാത്രയോടനുബന്ധിച്ച് മാറാട് സ്മൃതി മണ്ഡപത്തില്‍ കുമ്മനം രാജശേഖരന്‍ പുഷ്പാര്‍ച്ചന നടത്തി. സ്ഥലത്ത് ബിജെപി റാലി നടത്താന്‍ തീരുമാനിച്ചിരുന്നെങ്കിലും പൊലീസ് അനുമതി നിഷേധിക്കുകയായിരുന്നു.

TAGS :

Next Story