മലപ്പുറത്ത് യുവാവിനെ തട്ടിക്കൊണ്ടുപോയി കെട്ടിയിട്ട് മർദിച്ചു
തട്ടിക്കൊണ്ടു പോകലിന് പിന്നിൽ സ്വർണ്ണ കടത്ത് സംഘമാണെന്ന് പൊലീസ് പറയുന്നു

മലപ്പുറം: മലപ്പുറം കിഴിശ്ശേരിയിൽ യുവാവിനെ തട്ടികൊണ്ടുപോയി കെട്ടിയിട്ട് ക്രൂരമായി മർദിച്ചു. കോഴിക്കോട് മാങ്കാവ് സ്വദേശി മുഹമ്മദ് ഷാലുവിനെയാണ് അഞ്ചംഗ സംഘം തട്ടിക്കൊണ്ട് പോയത്. കിഴിശ്ശേരിയിലെ ആളൊഴിഞ്ഞ വീട്ടിൽ നിന്ന് യുവാവിനെ പോലീസ് മോചിപ്പിച്ചു.
ഗുരുതര പരിക്കുകളോടെ യുവാവ് മഞ്ചേരി മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. തട്ടിക്കൊണ്ടു പോകലിന് പിന്നിൽ സ്വർണ്ണ കടത്ത് സംഘമാണെന്ന് പൊലീസ് പറയുന്നു.
watch video:
Next Story
Adjust Story Font
16

