കോഴിക്കോട് കൊയിലാണ്ടിയിൽ സ്കൂട്ടർ പോസ്റ്റിലിടിച്ച് അപകടം; മൂന്ന് MBBS വിദ്യാർഥികൾക്ക് ദാരുണാന്ത്യം
മലബാർ മെഡിക്കൽ കോളേജിലെ എംബിബിഎസ് വിദ്യാർഥികളാണ് മരിച്ചവർ. നന്ദ കിഷോർ കൊല്ലം, അഭിയാൻ കായംകുളം, അഭിനവ് പാലക്കാട് എന്നിവരാണ് മരിച്ചത്.

കോഴിക്കോട്: കൊയിലാണ്ടി കുറുവങ്ങാട് വാഹനാപകടത്തിൽ മൂന്ന് എംബിബിഎസ് വിദ്യാർഥികള്‍ മരിച്ചു.
മലബാർ മെഡിക്കൽ കോളേജിലെ എംബിബിഎസ് വിദ്യാർഥികളാണ് മരിച്ചവർ. നന്ദ കിഷോർ കൊല്ലം, അഭിയാൻ കായംകുളം, അഭിനവ് പാലക്കാട് എന്നിവരാണ് മരിച്ചത്.
ബുധനാഴ്ച പുലർച്ചെ 1:30 ഓടെ ഇലക്ട്രിക്ക് സ്കൂട്ടർ പോസ്റ്റിൽ ഇടിച്ചാണ് അപകടം. ഇവർ സഞ്ചരിച്ചിരുന്ന ഇലക്ട്രിക് സ്‌കൂട്ടർ നിയന്ത്രണം വിട്ട് സമീപത്തെ പോസ്റ്റിൽ ഇടിക്കുകയായിരുന്നു. പിന്നാലെ കാനയിലേക്ക് മറിഞ്ഞു. അത് വഴി വന്ന മറ്റുവാഹനയാത്രക്കാർ ഇവരെ സമീപത്തെ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
അപകടത്തിൽ മൂന്ന് വിദ്യാർഥികളും തത്ക്ഷണം മരിച്ചുവെന്നാണ് ലഭിക്കുന്ന വിവരം. മൃതദേഹം താലൂക്ക് ആശുപത്രിയിൽ നിന്ന് കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി. സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുകയാണ്.
Next Story
Adjust Story Font
16

