Quantcast

മലപ്പുറത്ത് അയ്യപ്പഭക്തർ സഞ്ചരിച്ച ബസ് ഓട്ടോയിലിടിച്ച് അഞ്ചുമരണം

കർണാടകയിൽ നിന്നുള്ള അയപ്പഭക്തർ സഞ്ചരിച്ച ബസും ഓട്ടോയും കൂട്ടിയിടിച്ചാണ് അപകടം

MediaOne Logo

Web Desk

  • Updated:

    2023-12-15 14:48:24.0

Published:

15 Dec 2023 1:04 PM GMT

മലപ്പുറത്ത് അയ്യപ്പഭക്തർ സഞ്ചരിച്ച ബസ് ഓട്ടോയിലിടിച്ച് അഞ്ചുമരണം
X

മലപ്പുറം: മലപ്പുറം മഞ്ചേരി ചെട്ടിയങ്ങാടിയിൽ വാഹനാപകടത്തിൽ അഞ്ച് മരണം. കർണാടകയിൽ നിന്നുള്ള അയപ്പഭക്തർ സഞ്ചരിച്ച ബസും ഓട്ടോയും കൂട്ടിയിടിച്ചാണ് അപകടം. ഓട്ടോ ഡ്രൈവറായ മഞ്ചേരി സ്വദേശി അബ്ദുൽ മജീദും കുടുംബാംഗങ്ങളായ ഏഴുവയസ്സുകാരി മുഹ്സിന, തസ്‌നിമ (28), മകൾ മൂന്നുവയസ്സുകാരി റൈസ എന്നിവരാണ് മരിച്ചത്.

ഓട്ടോ മറ്റൊരു കാർ കണ്ട് വെട്ടിച്ച സമയത്താണ് ബസ് കൂട്ടിയിടിച്ച് അപകടമുണ്ടായതെന്നാണ് വിവരം.

സംഭവത്തിൽ ആറുപേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇതിൽ രണ്ടുപേരുടെ നില ഗുരുതരമാണ്. മരിച്ചവരുടെ മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജിൽ സൂക്ഷിച്ചിരിക്കുകയാണ്. പരിക്കേറ്റ രണ്ടുപേർ കൊരമ്പയിൽ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നു.

ഓട്ടോ പൂർണമായും തകർന്നു. അയ്യപ്പഭക്തർ സഞ്ചരിച്ച ബസ് ഓട്ടോയുമായി കൂട്ടിയിടിക്കുകയായിരുന്നു. ശബരിമലയിൽ നിന്ന് മടങ്ങും വഴിയാണ് അയ്യപ്പഭക്തരുടെ വാഹനം അപകടത്തിൽ പെട്ടതെന്നാണ് വിവരം. ബസിന്റെ മുൻഭാഗം പൂർണമായും തകർന്നു. മുന്നിലുണ്ടായിരുന്നവർ നിസാര പരിക്കുകളോടെ രക്ഷപെട്ടു. സംഭവത്തിൽ അന്വേഷണം നടന്നുവരികയാണ്.

TAGS :

Next Story