പേരാമ്പ്രയിലെ അനൗൺസ്‌മെന്റ് വിവാദം: കോടതിയെ സമീപിക്കുമെന്ന് അഡ്വ.മുഹമ്മദ് ഷാ
സ്വയം വിദ്വേഷം പ്രചരിപ്പിക്കുകയും എന്നിട്ട് മറുവിഭാഗത്തിനെതിരെ ആരോപണമുന്നയിക്കുകയാണ് സിപിഎം ചെയ്യുന്നതെന്ന് മുഹമ്മദ് ഷാ ആരോപിച്ചു

- Published:
4 April 2026 2:53 PM IST

കോഴിക്കോട്: പേരാമ്പ്രയിലെ അനൗൺസ്‌മെന്റ് വിവാദത്തിൽ നിലപാട് കടുപ്പിച്ച് മുസ്‌ലിം ലീഗ്. വിദ്വേഷ പരാമർശത്തിൽ സർക്കാർ നിരുത്തരവാദപരമായ സമീപനമാണ് സ്വീകരിക്കുന്നതെന്ന്് ലീഗ് സംസ്ഥാന സെക്രട്ടറി മുഹമ്മദ് ഷാ മീഡിയവണിനോട് പറഞ്ഞു. സ്വമേധയാ കേസെടുത്ത് അറസ്റ്റ് ചെയ്യേണ്ട കേസിൽ സർക്കാർ നടപടി സ്വീകരിക്കുന്നില്ല. അത്തരം പ്രവണതകൾ സർക്കാർ പ്രോത്സാഹിപ്പിക്കുകയാണെന്നും മുഹമ്മദ് ഷാ പറഞ്ഞു.
നിയമപരമായി തന്നെ മുന്നോട്ട് പോകും. സ്വന്തമായി ഉണ്ടാക്കി ആസൂത്രിതമായ വിദ്വേഷം പ്രചരിപ്പിക്കുകയാണ്. എൽഡിഎഫ് കൺവീനറുടെ മണ്ഡലത്തിലാണ് ഇത് നടക്കുന്നത്. നിയമസംവിധാനം പൂർണമായും തകർന്നിരിക്കുകയാണ്. വിദ്വേഷം പ്രചരിപ്പിക്കുകയും എന്നിട്ട് മറുവിഭാഗത്തിനെതിരെ ആരോപണമുന്നയിക്കുകയാണ് സിപിഎം ചെയ്യുന്നത്.
ഒരു വാഹനത്തിൽ സ്പീക്കർവെച്ചാണ് വിദ്വേഷപ്രചാരണം നടത്തുന്നത്. ഇതിന് പിന്നിൽ പ്രവർത്തിച്ചവർ ഒരുപാട് പേരുണ്ട്. ഇവരെല്ലാം ഈ കേസിൽ പ്രതികളാവും. പൊലീസ് വിദ്വേഷപ്രചാരകരെ സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നത്. അവർക്കെതിരെയും നിയമപരമായി നീങ്ങുമെന്നും മുഹമ്മദ് ഷാ പറഞ്ഞു.
Adjust Story Font
16
