വീട്ടിൽ മദ്യവും തോട്ടകളും കണ്ടെത്തിയ കേസ്; കോൺഗ്രസ് നേതൃത്വത്തിനെതിരായ ആരോപണം മയപ്പെടുത്തി തങ്കച്ചൻ
ചെയ്യാത്ത കുറ്റത്തിന് 17 ദിവസം അറസ്റ്റിലായ തങ്കച്ചൻ കഴിഞ്ഞ ദിവസം കോൺഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചിരുന്നു

വയനാട്: വയനാട് പുൽപള്ളിയിലെ ആളുമാറിയുള്ള അറസ്റ്റിൽ കോൺഗ്രസ് നേതൃത്വത്തിനെതിരെ ആരോപണം മയപ്പെടുത്തി തങ്കച്ചൻ. പേരുകൾ പുറത്ത് പറയുന്നില്ലെന്നും ഏഴു ദിവസത്തിനകം അന്വേഷണം നടത്തി നടപടി സ്വീകരിക്കുമെന്ന് സണ്ണി ജോസഫ് ഉറപ്പു നൽകിയതായി തങ്കച്ചൻ പറഞ്ഞു.
വീട്ടിലെ കാർ പോർച്ചിൽനിന്ന് കർണാടക മദ്യവും തോട്ടകളും കണ്ടെത്തിയ കേസിലായിരുന്നു തങ്കച്ചന്റെ അറസ്റ്റ്. ചെയ്യാത്ത കുറ്റത്തിന് 17 ദിവസം അറസ്റ്റിലായ തങ്കച്ചൻ കഴിഞ്ഞ ദിവസം കോൺഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനമാണ് ഉന്നയിച്ചത്. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് വിളിച്ചിരുന്നെന്നും ഏഴു ദിവസത്തിനകം അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കുമെന്ന് ഉറപ്പു നൽകിയതായും തങ്കച്ചൻ പറഞ്ഞു.
ഇപ്പോൾ അറസ്റ്റിൽ ആയിരിക്കുന്നത് ഡമ്മി പ്രതിയാണെന്നും ഗൂഢാലോചന നടത്തിയവർ ഇനിയും പിടിയിലാകാനുണ്ടെന്നും തങ്കച്ചൻ പറയുന്നു. രണ്ടാഴ്ച്ചയിലധികം ജയിലിൽ കിടന്നിട്ടും ഡിസിസി നേതാക്കൾ ആരും തന്നെ കാണാൻ വന്നില്ലെന്നും തങ്കച്ചൻ ആരോപിച്ചു. തങ്കച്ചൻ ജയിലിൽ കിടക്കേണ്ടി വന്നതിൽ കോൺഗ്രസ് നേതാക്കൾക്ക് പങ്കുണ്ടെങ്കിൽ നടപടിയെടുക്കുമെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് വ്യക്തമാക്കി.
Adjust Story Font
16

