എൽഡിഎഫിൽ പിണറായി, യുഡിഎഫിൽ വി.ഡി സതീശൻ മുഖ്യമന്ത്രിയാവണമെന്ന് സർവേ റിപ്പോർട്ട്
ആക്സിസ് മൈ ഇന്ത്യ ആണ് സർവേ റിപ്പോർട്ട് പുറത്തുവിട്ടത്

- Updated:
2026-04-29 16:06:06.0

തിരുവനന്തപുരം: എൽഡിഎഫ് അധികാരത്തിലെത്തിയാൽ പിണറായി വിജയനും യുഡിഎഫ് എങ്കിൽ വി.ഡി സതീശനും മുഖ്യമന്ത്രിയാവണമെന്ന് 'ആക്‌സിസ് മൈ ഇന്ത്യ' സർവേ റിപ്പോർട്ട്. എൽഡിഎഫിൽ കെ.കെ ശൈലജയും യുഡിഎഫിൽ രമേശ് ചെന്നിത്തലയുമാണ് രണ്ടാമതുള്ളത്.
സർവേയിൽ പങ്കെടുത്ത 33 ശതമാനം ആളുകളാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് പിണറായി വിജയനെ പിന്തുണച്ചത്. കെ.കെ ശൈലജക്ക് രണ്ട് ശതമാനത്തിന്റെ പിന്തുണയാണുള്ളത്. എൽഡിഎഫിൽ നിന്നുള്ള മറ്റാരെങ്കിലും മുഖ്യമന്ത്രിയാകുന്നതിനെ അഞ്ച് ശതമാനം ആളുകൾ പിന്തുണച്ചു.
യുഡിഎഫ് അധികാരത്തിൽ വരികയാണെങ്കിൽ 21 ശതമാനം ആളുകൾ വി.ഡി സതീശനെ പിന്തുണച്ചു. രമേശ് ചെന്നിത്തലക്ക് എട്ട് ശതമാനത്തിന്റെ പിന്തുണയുണ്ട്. കെ.സി വേണുഗോപാലിനെ മൂന്ന് ശതമാനം ആളുകളും ശശി തരൂരിനെ ഒരു ശതമാനം ആളുകളുമാണ് പിന്തുണച്ചത്. യുഡിഎഫിൽ നിന്നുള്ള മറ്റാരെങ്കിലും മുഖ്യമന്ത്രിയാവട്ടെ എന്ന് 11 ശതമാനം ആളുകൾ അഭിപ്രായപ്പെട്ടു.
Post 8 of 10 - Kerala - Exit Poll - Preferred CM#Keralaelections2026#ExitPoll#AxisMyIndia
— Axis My India (@AxisMyIndia) April 29, 2026
@pradeepgupta_ami pic.twitter.com/lJFN8NHXMn
എൻഡിഎ അധികാരത്തിലെത്തുകയാണെങ്കിൽ രാജീവ് ചന്ദ്രശേഖർ മുഖ്യമന്ത്രിയാവേണ്ട എന്നാണ് കൂടുതൽ ആളുകളുടെയും അഭിപ്രായം നാല് ശതമാനം ആളുകൾ രാജീവ് ചന്ദ്രശേഖരനെ പിന്തുണച്ചപ്പോൾ ഒമ്പത് ശതമാനം ആളുകളും എൻഡിഎയിൽ നിന്നുള്ള മാറ്റാരെങ്കിലും മുഖ്യമന്ത്രിയാവണം എന്നാണ് അഭിപ്രായപ്പെട്ടത്.
Adjust Story Font
16
