Quantcast

തൃശൂരിൽ സുരേഷ് ഗോപി; കേരളത്തിലെ ബിജെപി സ്ഥാനാർഥികളെയും പ്രഖ്യാപിച്ചു

പത്തനംതിട്ട: അനിൽ ആൻറണി

MediaOne Logo

Web Desk

  • Updated:

    2024-03-02 14:05:58.0

Published:

2 March 2024 1:18 PM GMT

Suresh Gopi in Thrissur; BJP candidates for Lok Sabha elections in Kerala have also been announced
X

ന്യൂഡൽഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള കേരളത്തിലെ ബിജെപി സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. ആകെയുള്ള 20 മണ്ഡലങ്ങളിൽ 12 എണ്ണത്തിലാണ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചത്. തൃശൂരിൽ സുരേഷ് ഗോപി തന്നെയാണ് മത്സരിക്കുന്നത്. ബി.ജെ.പി ജനറൽ സെക്രട്ടറി വിനോദ് താവ്ഡെയാണ്‌ വാർത്താസമ്മേളനത്തി​ൽ സ്ഥാനാർഥികളെ പ്രഖ്യാപിച്ചത്.

കേരളത്തിലെ ബിജെപി സ്ഥാനാർഥികൾ

  1. കാസർകോട് : എം.എൽ അശ്വനി
  2. കണ്ണൂർ : സി. രഘുനാഥ്
  3. വടകര: പ്രഫുൽ കൃഷ്ണ
  4. കോഴിക്കോട് :എം.ടി രമേശ്
  5. മലപ്പുറം : ഡോ. അബ്ദുസ്സലാം
  6. പൊന്നാനി: നിവേദിത സുബ്രഹ്മണ്യൻ
  7. പാലക്കാട്: സി. കൃഷ്ണകുമാർ
  8. തൃശൂർ: സുരേഷ് ഗോപി
  9. ആലപ്പുഴ : ശോഭാ സുരേന്ദ്രൻ
  10. പത്തനംതിട്ട: അനിൽ ആൻറണി
  11. ആറ്റിങ്ങൽ: വി. മുരളീധരൻ
  12. തിരുവനന്തപുരം: രാജീവ് ചന്ദ്രശേഖർ.


വയനാട്, ആലത്തൂർ, ചാലക്കുടി, എറണാകുളം, ഇടുക്കി, കോട്ടയം, മാവേലിക്കര, കൊല്ലം എന്നീ മണ്ഡലങ്ങളിലാണ് സ്ഥാനാർഥികളെ പ്രഖ്യാപിക്കാനുള്ളത്. ലോക്സഭ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ആദ്യഘട്ട ബി.ജെ.പി സ്ഥാനാർഥികളെയാണ്‌ ഇന്ന്‌ പ്രഖ്യാപിച്ചത്. 17 സംസ്ഥാനങ്ങൾ, രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങൾ എന്നിവിടങ്ങളിൽനിന്നായി 195 സ്ഥാനാർഥികളെയാണ് തീരുമാനിച്ചത്.

പ്രധാനമന്ത്രി നരേന്ദ്ര മോദി വാരണാസിയിൽനിന്ന് വീണ്ടും ജനവിധി തേടും. പട്ടികയിൽ രണ്ട് മുൻ മുഖ്യമന്ത്രിമാരുമുണ്ട്. 50 വയസ്സിന് താഴെയുള്ള 47 പേരും 28 സ്ത്രീകളുമുണ്ട് പട്ടികയിൽ. എസ്.സി 27, എസ്.ടി 18, പിന്നോക്ക വിഭാഗം 57 എന്നിങ്ങനെയാണ് പട്ടികയിൽ ഇടംപിടിച്ചവർ. ഉത്തർപ്രദേശ് 51, പശ്ചിമ ബംഗാൾ 20, മധ്യപ്രദേശ് 24, ഗുജറാത്ത് 15, രാജസ്ഥാൻ 15, കേരളം 12, തെലങ്കാന 9, അസം 11, ജാർഖണ്ഡ് 11, ഛത്തീസ്ഗഢ് 11, ഡൽഹി 5, ജമ്മു കശ്മീർ 2, ഉത്തരാഖണ്ഡ് 3, അരുണാചൽ പ്രദേശ് 2, ഗോവ 1, ത്രിപുര 1, ആൻഡമാൻ നിക്കോബാർ 1, ദമാൻ ദിയു 1 എന്നിങ്ങനെയാണ് പ്രഖ്യാപിച്ചത്.



TAGS :

Next Story