Quantcast

രണ്ടര വയസ്സുകാരിയുമായി കിണറ്റിൽ ചാടി, കുഞ്ഞ് മരിച്ചു; മാതാവിനെതിരെ കേസ്

കുടുംബപ്രശ്‌നം മൂലം ഹസീന കുഞ്ഞുമായി കിണറ്റിലേക്ക് ചാടുകയായിരുന്നുവെന്ന് പൊലീസ്

MediaOne Logo

Web Desk

  • Published:

    16 Jan 2024 11:31 PM IST

Case against mother in death of child- Malappuram
X

മലപ്പുറം: പെരുമ്പടപ്പിൽ രണ്ടര വയസ്സുകാരിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയതിൽ മാതാവിനെതിരെ കൊലക്കുറ്റത്തിന് കേസ്. വന്നേരി സ്വദേശിനി ഹസീനക്കെതിരെയാണ് പെരുമ്പടപ്പ് പൊലീസ് പൊലീസ് കേസെടുത്തത്.

ഹസീനയെയും മകൾ ഇശ മെഹറിനെയും ഇന്ന് രാവിലെയാണ് കിണറ്റിൽ കണ്ടെത്തിയത്. ഇരുവരെയും ആശുപത്രിയിലെത്തിച്ചെങ്കിലും കുഞ്ഞ് മരിച്ചു. കുടുംബപ്രശ്‌നം മൂലം ഹസീന കുഞ്ഞുമായി ഭർതൃവീട്ടിലെ കിണറ്റിലേക്ക് ചാടുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. തുടർന്നാണിപ്പോൾ കൊലക്കുറ്റത്തിന് കേസ്.

നിലവിൽ സ്വകാര്യാശുപത്രിയിൽ ചികിത്സയിലാണ് ഹസീന. ഇവരുടെ ആരോഗ്യനില മെച്ചപ്പെട്ടതായി പൊലീസ് അറിയിച്ചു.

TAGS :

Next Story