Quantcast

'ഗോവയിൽ കോൺഗ്രസിൽ നിന്ന് ഏറെക്കുറെ എല്ലാവരും ബിജെപിയിലേക്ക് പോയി,അപ്പോഴാണ് രാഹുലിന്റെ പദയാത്ര' : വിമർശിച്ച് മുഖ്യമന്ത്രി

ബിജെപിയെ നേരിടാൻ കഴിയാത്ത ശക്തിയായി കോൺഗ്രസ് മാറിയെന്നും മുഖ്യമന്ത്രി

MediaOne Logo

Web Desk

  • Updated:

    2022-09-19 15:49:41.0

Published:

19 Sep 2022 2:44 PM GMT

ഗോവയിൽ കോൺഗ്രസിൽ നിന്ന് ഏറെക്കുറെ എല്ലാവരും ബിജെപിയിലേക്ക് പോയി,അപ്പോഴാണ് രാഹുലിന്റെ പദയാത്ര : വിമർശിച്ച് മുഖ്യമന്ത്രി
X

കണ്ണൂർ: കണ്ണൂർ കൂത്തുപറമ്പിൽ നടന്ന പൊതുസമ്മേളനത്തിൽ കോൺഗ്രസിനെ വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ബിജെപിയെ നേരിടാൻ കോൺഗ്രസിന് കഴിയില്ലെന്നും കേരളത്തിൽ 19 ദിവസം ചിലവഴിക്കുന്ന ഭാരത് ജോഡോ യാത്ര ആകെ രണ്ട് ദിവസമാണ് യുപിയിലുള്ളതെന്നും ഇങ്ങനെയാണോ ബിജെപിയെ നേരിടുന്നതെന്നും സമ്മേളനത്തിൽ കോൺഗ്രസിനെയും മുഖ്യമന്ത്രി രൂക്ഷമായി വിമർശിച്ചു.

"മതനിരപേക്ഷ ശക്തികളെന്നവകാശപ്പെടുന്ന ചിലരുണ്ട്. അത്തരത്തിലൊന്നാണ് കോൺഗ്രസ്. കോൺഗ്രസിലെ നേതാക്കൾ ഇപ്പോൾ ബിജെപിക്കകത്താണെന്ന് നമുക്ക് കാണാൻ കഴിയും. ഗോവയിൽ ഏറെക്കുറെ എല്ലാ മുൻ കോൺഗ്രസുകാരും തന്നെ ഇപ്പോൾ ബിജെപിയിലാണ്. അപ്പോഴാണ് രാഹുൽ ഗാന്ധിയുടെ പദയാത്ര. കേരളത്തിൽ19 ദിവസം ചിലവഴിക്കുന്നുണ്ട് അദ്ദേഹം. കേരളത്തിലെ ഇടതുപക്ഷത്തെ നേരിടാൻ.

ബിജെപിക്കെതിരെ പോരാടാൻ ഇദ്ദേഹത്തിന്റെ പദയാത്ര ഉത്തർപ്രദേശിൽ നടന്നത് രണ്ട് ദിവസമാണ്. പിന്നീട് വിമർശനങ്ങളെത്തുടർന്ന് അത് നാല് ദിവസമാക്കി. ബിജെപിക്കെതിരെ സംസാരിക്കുന്നതിന് നമ്മുടെ രാജ്യത്തെ കോൺഗ്രസ് നേതാക്കളിൽ ചിലർക്കൊന്നും കഴിയുന്നില്ല. കേരളത്തിലെ ഒരു കോൺഗ്രസ് നേതാവ് പറഞ്ഞതാണ്,ബിജെപിയിലേക്ക് പോകണമെന്ന് തോന്നിയാൽ പോകുമെന്ന്. ഇന്ന് കേരളത്തിലെ കോൺഗ്രസിന്റെ ഏറ്റവും വലിയ നേതാവാണത് പറഞ്ഞത്. ഇതാണ് ഇവരുടെ മനോഭാവം. നമ്മുടെ രാജ്യത്ത് ബിജെപിയെ നേരിടാൻ കഴിയാത്ത ശക്തിയായി കോൺഗ്രസ് മാറി. എന്നാൽ ബിജെപിയെ രാജ്യത്ത് പരാജയപ്പെടുത്തിയേ തീരൂ. അതിന് ഇന്ത്യയിലെ ജനങ്ങൾ ഒന്നിച്ചു നിൽക്കണം". മുഖ്യമന്ത്രി പറഞ്ഞു.

TAGS :

Next Story