Quantcast

'രണ്ടാം പിണറായി സർക്കാറിന് വലതുപക്ഷ വ്യതിയാനം'; സംസ്ഥാന സർക്കാറിനെ വിമർശിച്ച് സിപിഐ വയനാട്‌

സമരരംഗത്തുള്ളവരെ തീവ്രവാദ മുദ്ര കുത്തുന്നത് കമ്യൂണിസ്റ്റ് രീതിയല്ല

MediaOne Logo

Web Desk

  • Published:

    17 Sep 2022 4:11 PM GMT

രണ്ടാം പിണറായി സർക്കാറിന് വലതുപക്ഷ വ്യതിയാനം; സംസ്ഥാന സർക്കാറിനെ വിമർശിച്ച് സിപിഐ വയനാട്‌
X

വയനാട്: രണ്ടാം പിണറായി സർക്കാരിന് സർക്കാറിന് സിപിഐ വയനാട് ജില്ലാ സമ്മേളനത്തിൽ വിമർശനം. ജനങ്ങളെ വിശ്വാസത്തിലെടുക്കാതെ സിൽവർ ലൈൻ പദ്ധതി നടപ്പാക്കുന്നത് അംഗീകരിക്കാനാകില്ല. സമരരംഗത്തുള്ളവരെ തീവ്രവാദ മുദ്ര കുത്തുന്നത് കമ്യൂണിസ്റ്റ് രീതിയല്ല. കൂടിയാലോചനകൾ ഇല്ലാതെയാണ് സിപിഎം മന്ത്രിമാർ തീരുമാനങ്ങളെടുക്കുന്നതെന്നും സിപിഐ കുറ്റപ്പെടുത്തി.

സിപിഐ വയനാട് ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി നടന്ന പ്രവർത്തന റിപ്പോർട്ടിന്മേലുള്ള പ്രതിനിധി ചർച്ചയിലാണ് സർക്കാറിനും സിപിഎമ്മിനുമെതിരായ രൂക്ഷ വിമർശനം ഉയർന്നത്. ഇന്നലെ ജില്ലാ സെക്രട്ടറി അവതരിപ്പിച്ച റിപ്പോർട്ടിൻമേൽ പ്രതിനിധികളുടെ ചർച്ച ആരംഭിച്ചത് മുതൽ വലിയ തോതിലുള്ള വിമർശനങ്ങൾ ഉണ്ടായിരുന്നു. രണ്ടാം ഇടതുപക്ഷ സർക്കാരിന് വലതുപക്ഷ വ്യതിയാനം ഉണ്ടെന്ന വിമർശനമാണ് പ്രധാനമായും ഉയർന്നത്.

കൂടാതെ, വികസന പദ്ധതികളുടെ കാര്യത്തിലും വിമർശനങ്ങൾ ഉയർന്നു. സിൽവർ ലൈനിന്റെ കാര്യത്തിൽ പരിസ്ഥിതിക്ക് ദോഷമാകുന്ന രീതിയിലും ജനങ്ങളെ വിശ്വാസത്തിൽ എടുക്കാതെയും സിൽവർ ലൈൻ പദ്ധതി മുന്നോട്ടു കൊണ്ടുപോകുന്നത് ശരിയല്ലെന്നും സിപിഐ ചൂണ്ടിക്കാട്ടി.

TAGS :

Next Story