Quantcast

'രാഹുൽ മാങ്കൂട്ടത്തിൽ നടത്തിയത് അതിതീവ്ര പീഡനം; മുകേഷിന്റേത് പീഡനമെന്ന് സിപിഎം അംഗീകരിച്ചിട്ടില്ല': ജനാധിപത്യ മഹിളാ അസോസിയേഷൻ

മുകേഷിനെതിരെ കോടതിയുടെ ശിക്ഷ നടപടികൾ ഒന്നും ഉണ്ടായിട്ടില്ലെന്നും ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം ലസിത നായർ

MediaOne Logo

Web Desk

  • Updated:

    2025-12-03 10:55:40.0

Published:

3 Dec 2025 3:06 PM IST

രാഹുൽ മാങ്കൂട്ടത്തിൽ നടത്തിയത് അതിതീവ്ര പീഡനം; മുകേഷിന്റേത് പീഡനമെന്ന് സിപിഎം അംഗീകരിച്ചിട്ടില്ല: ജനാധിപത്യ മഹിളാ അസോസിയേഷൻ
X

പത്തനംതിട്ട: എം.മുകേഷ് എംഎൽഎയെ അനുകൂലിച്ച് വിചിത്ര വാദവുമായി ജനാധിപത്യ മഹിളാ അസോസിയേഷൻ. മുകേഷിന്റേത് പീഡനം എന്ന് സിപിഎം അംഗീകരിച്ചിട്ടില്ല. രാഹുൽ മാങ്കൂട്ടത്തിൽ നടത്തിയത് അതിതീവ്രമായ പീഡനവും മുകേഷിന്റേത് തീവ്രത കുറഞ്ഞതെന്നുമാണ് അനുമാനം. മുകേഷിന് എതിരെ കോടതിയുടെ ശിക്ഷ നടപടികൾ ഒന്നും ഉണ്ടായിട്ടില്ലെന്നും ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം ലസിത നായർ.

രാഹുൽ മാങ്കൂട്ടത്തിലിനെതിരെയുള്ള പരാതികൾ തുറന്നുകാട്ടുക എന്ന ഉദ്ദേശത്തോടെയാണ് ഇടതുപക്ഷ മഹിളാ സംഘടനകളുടെ പത്തനംതിട്ട പ്രസ് ക്ലബ്ബിൽ നടന്നത്. ഈ സമ്മേളനത്തിലാണ് ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം ലസിത നായർ വിചിത്ര വധം നടത്തിയിരിക്കുന്നത്. മുകേഷിന്റെ വിഷയത്തിൽ കോടതി വിധിയൊന്നും വന്നിട്ടില്ല എന്ന് ചൂണ്ടിക്കാട്ടിയാണ് ലസിത് നായർ ന്യായികരിച്ചത്.

അതേസമയം, ലൈംഗിക പീഡനക്കേസിൽ രാഹുൽ മാങ്കൂട്ടത്തിലിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ കോടതി നാളെ വിധി പറയും. നാളെ അന്തിമ വാദം കേട്ട ശേഷമായിരിക്കും വിധി പറയുക. കുറച്ചു രേഖകൾ കൂടി പരിശോധിക്കാനുണ്ട് എന്ന് ചൂണ്ടിക്കാട്ടിയാണ് വിധി നാളെത്തേക്ക് മാറ്റിയത്. ഈ ഘട്ടത്തിൽ വിധി പറയും അറസ്റ്റ് തടയണമെന്നും പ്രതിഭാഗം വാദിച്ചെങ്കിലും അത് സ്വീകരിച്ചില്ല.



TAGS :

Next Story