Quantcast

നിരോധിത മയക്കുമരുന്നുമായി തൃശൂർ മെഡിക്കൽ കോളജിലെ ഡോക്ടർ പിടിയിൽ

ഹൗസ് സർജനും കോഴിക്കോട് സ്വദേശിയുമായ അക്വിൽ മുഹമ്മദ് ഹുസൈനാണ് പിടിയിലായത്

MediaOne Logo

Web Desk

  • Updated:

    2022-01-18 04:33:41.0

Published:

18 Jan 2022 10:01 AM IST

നിരോധിത മയക്കുമരുന്നുമായി തൃശൂർ മെഡിക്കൽ കോളജിലെ ഡോക്ടർ  പിടിയിൽ
X

നിരോധിത മയക്കുമരുന്നായ എം.ഡി.എം.എയുമായി ഡോക്ടർ പൊലീസ് പിടിയിൽ. തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലെ ഹൗസ് സർജനും കോഴിക്കോട് സ്വദേശിയുമായ അക്വിൽ മുഹമ്മദ് ഹുസൈനെയാണ് മെഡിക്കൽ കോളജ് പൊലീസ് പിടികൂടിയത്. 2.4 ഗ്രാം എം.ഡി.എം.എയാണ് ഇയാളിൽ നിന്ന് പിടിച്ചെടുത്തത്.

ബംഗളൂരുവിൽ നിന്നാണ് ഇത് എത്തിച്ചിരുന്നത്. മെഡിക്കൽ കോളജ് പരിസരത്തെ സ്വകാര്യ ഹോസ്റ്റലിൽ നിന്നാണ് മയക്കുമരുന്ന് പിടിച്ചെടുത്തത്. ഇതിന് ഏകദേശം 15,000 രൂപക്ക് മുകളിൽ വരുമെന്നാണ് പൊലീസ് പറയുന്നത്. സ്വന്തം ഉപയോഗത്തിനായാണ് മയക്കുമരുന്ന് കൊണ്ടുവന്നത് എന്നാണ് പ്രാഥമിക നിഗമനം. എന്നാൽ മയക്കുമരുന്ന് നൽകിയതാരാണ് എന്നതിനെകുറിച്ചെല്ലാം വിശദമായ അന്വേഷണം നടന്നുവരികയാണ്.

മെഡിക്കൽ കോളജിലെ ഡോക്ടർ ഇത്തരത്തിൽ ലഹരിയുമായി പിടിയിലായത് ആശങ്കയോടെയാണ് ആശുപത്രി അധികൃതരും രോഗികളും പൊലീസും നോക്കിക്കാണുന്നത്.

TAGS :

Next Story