Quantcast

ആലപ്പുഴയിൽ കാറ്റിൽ കടയുടെ മേൽക്കൂര വീണ് പതിനെട്ടുകാരി മരിച്ചു

കനത്ത മഴയിൽ പലയിടത്തും വ്യാപക നഷ്ടം

MediaOne Logo

Web Desk

  • Updated:

    2025-05-26 13:19:35.0

Published:

26 May 2025 3:55 PM IST

ആലപ്പുഴയിൽ കാറ്റിൽ കടയുടെ മേൽക്കൂര വീണ് പതിനെട്ടുകാരി മരിച്ചു
X

ആലപ്പുഴ: ശക്തമായ മഴയിലും കാറ്റിലും കടയുടെ മേൽക്കൂര വീണ് പതിനെട്ടുകാരി മരിച്ചു. ആലപ്പുഴ പള്ളാത്തുരുത്തി സ്വദേശി നിത്യയാണ് മരിച്ചത്. സുഹൃത്തിനൊപ്പം ബീച്ചിൽ വന്ന നിത്യ അതിശക്തമായ മഴയിലും കാറ്റിലും കടവരാന്തയിൽ കയറി നിന്നപ്പോഴാണ് അപകടമുണ്ടായത്. കടയുടെ മേൽക്കൂര പൊളിഞ്ഞ് നിത്യയുടെ ദേഹത്ത് വീഴുകയായിരുന്നു.

അതേസമയം സംസ്ഥാനത്തിന്റെ പലഭാഗത്തും കനത്ത മഴയിൽ വ്യാപക നഷ്ടം. തിരുവന്തപുരം പൂവച്ചലിൽ സ്കൂളിന് സമീപം മരം വീണു. ഉച്ച 12.45 ഓടെയാണ് വീരണക്കാവ് ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിന് സമീപം മരം വീണത്. മരം വീണ് ഇരുചക്രവാഹനം തകരുകയും വൈദ്യുത പോസ്റ്റുകൾക്ക് കേടുപാട് പറ്റുകയും ചെയ്തു അപകടാവസ്ഥയിലായിരുന്ന മരം മുറിച്ചു നീക്കാൻ അപേക്ഷ നൽകിയെങ്കിലും അധികൃതർ നടപടിയെടുത്തില്ലെന്ന് സ്കൂൾ ജീവനക്കാർ പരാതിപ്പെട്ടു.

ഇടുക്കി രാജകുമാരി കുംഭപ്പാറയിൽ മരം വീണ് ഗതാഗതം തടസപ്പെട്ടു. ഏലത്തോട്ടത്തില്‍ നിന്ന മരം റോഡിലേയ്ക്ക് കടപുഴി വീഴുകയായിരുന്നു. 11 കെ വി ലൈനിന് മുകളിലേയ്ക്കാണ് മരം വീണത്. പ്രദേശത്തുള്ള വൈദ്യുതി ബന്ധം പൂര്‍ണ്ണമായി നിലച്ചു. കട്ടപ്പനയിൽ കെട്ടിടത്തിൻ്റെ സംരക്ഷണഭിത്തി ഇടിഞ്ഞു വീണു. കട്ടപ്പന ചേന്നാട്ടുമറ്റം ജംഗ്ഷനിലെ ബഹുനില കെട്ടിടത്തിൻ്റെ സംരക്ഷണ ഭിത്തിയാണ് ഇടിഞ്ഞത്. അപകടാവസ്ഥയിലുണ്ടായിരുന്ന കെട്ടിടമാണ് ഇടിഞ്ഞുവീണത്.


TAGS :

Next Story