Quantcast

'നിയുക്ത മുഖ്യമന്ത്രിക്ക് അഭിവാദ്യങ്ങൾ'; തൊടുപുഴയിൽ വി.ഡി സതീശനായി വീണ്ടും ഫ്‌ളക്‌സ്

കണ്ണൂർ മട്ടന്നൂരിലും സതീശനെ അനുകൂലിച്ച് ഫളക്‌സ് സ്ഥാപിച്ചിട്ടുണ്ട്

MediaOne Logo
നിയുക്ത മുഖ്യമന്ത്രിക്ക് അഭിവാദ്യങ്ങൾ; തൊടുപുഴയിൽ വി.ഡി സതീശനായി വീണ്ടും ഫ്‌ളക്‌സ്
X

ഇടുക്കി: കോൺഗ്രസ് നേതൃത്വത്തിന്റെ കർശനമായ വിലക്കുകളെ അവഗണിച്ച് തൊടുപുഴയിൽ വീണ്ടും വി.ഡി സതീശനെ അനുകൂലിച്ച് ഫ്‌ളക്‌സ് ബോർഡുകൾ. തൊടുപുഴ മങ്ങാട്ടുകവല ബസ് സ്റ്റാൻഡ് പരിസരത്താണ് ഒരു വിഭാഗം കോൺഗ്രസ് പ്രവർത്തകർ ബോർഡുകൾ സ്ഥാപിച്ചത്. മങ്ങാട്ടുകവല ബസ് സ്റ്റാന്റ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന കോൺഗ്രസ് പ്രവർത്തകരാണ് ഫ്‌ളക്‌സ് സ്ഥാപിച്ചത് എന്നാണ് വിവരം.



കണ്ണൂർ മട്ടന്നൂരിലും സതീശനെ അനുകൂലിച്ച് ഫളക്‌സ് സ്ഥാപിച്ചിട്ടുണ്ട്. 'പടനയിച്ച പടനായകൻ നാടിനെ നയിക്കട്ടെ' എന്നാണ് ഫ്‌ളക്‌സിൽ എഴുതിയിരിക്കുന്നത്. മട്ടന്നൂർ ബസ് സ്റ്റാന്റിന് മുന്നിലാണ് ബോർഡ് സ്ഥാപിച്ചത്. മട്ടന്നൂരിലെ കോൺഗ്രസുകാർ എന്ന പേരിലാണ് ബോർഡ് സ്ഥാപിച്ചിരിക്കുന്നത്.

TAGS :

Next Story