Quantcast

ഗുരുദേവ പ്രതിമ തകർത്ത സംഭവം: കൂടുതൽ അന്വേഷണം വേണം- കെഎംവൈഎഫ്

പ്രതിമ തകർത്ത് സ്ഥലത്ത് അല്ലാഹു എന്ന് എഴുതിവയ്ക്കാനും, മുസ്‌ലിംകളെ പ്രതിക്കൂട്ടിലാക്കാൻ ഉപകരിക്കുന്ന കീ ചെയിൻ ഉപേക്ഷിക്കാനും മാനസിക വിഭ്രാന്തിയുള്ള ഒരാൾക്ക് കഴിയില്ല. അയാൾ വർഗീയ കലാപം സൃഷ്ടിക്കാൻ ആസൂത്രിത ശ്രമം നടത്തുന്നവരുടെ ഉപകരണമാകാനാണ് സാധ്യതയെന്ന് കെഎംവൈഎഫ് സംസ്ഥാന പ്രസിഡന്റ് ഷംസുദ്ദീൻ മന്നാനി പറഞ്ഞു

MediaOne Logo

അഹമ്മദലി ശര്‍ഷാദ്

  • Updated:

    2026-02-17 08:54:56.0

Published:

17 Feb 2026 1:46 PM IST

ഗുരുദേവ പ്രതിമ തകർത്ത സംഭവം: കൂടുതൽ അന്വേഷണം വേണം- കെഎംവൈഎഫ്
X

തിരുവനന്തപുരം : തിരുവനന്തപുരം പള്ളിച്ചലിൽ ഗുരുദേവ പ്രതിമ തകർത്ത സംഭവത്തിൽ കൂടുതൽ അന്വേഷണം വേണമെന്ന് കേരള മുസ്‌ലിം യൂത്ത് ഫെഡറേഷൻ (കെഎംവൈഎഫ്) സംസ്ഥാന പ്രസിഡന്റ് ഇലവുപാലം ഷംസുദ്ദീൻ മന്നാനി. പ്രതിമ തകർത്ത് സ്ഥലത്ത് അല്ലാഹു എന്ന് എഴുതിവയ്ക്കാനും, മുസ്‌ലിംകളെ പ്രതിക്കൂട്ടിലാക്കാൻ ഉപകരിക്കുന്ന കീ ചെയിൻ ഉപേക്ഷിക്കാനും മാനസിക വിഭ്രാന്തിയുള്ള ഒരാൾക്ക് കഴിയില്ല. അയാൾ വർഗീയ കലാപം സൃഷ്ടിക്കാൻ ആസൂത്രിത ശ്രമം നടത്തുന്നവരുടെ ഉപകരണമാകാനാണ് സാധ്യത. പ്രതിയുടെ ആർഎസ്എസ് പശ്ചാത്തലം അതാണ് സൂചിപ്പിക്കുന്നത്.

ക്ഷേത്രങ്ങൾക്കും പ്രതിഷ്ഠകൾക്കും നേരെ സമാനമായ നിരവധി അക്രമങ്ങൾ മുമ്പും ഉണ്ടായിട്ടുണ്ട്. ആ കേസുകളിലെ പ്രതികളെ മുഴുവൻ ഇത്തരത്തിൽ മാനസിക വിഭ്രാന്തിയുടെ ആനുകൂല്യം നൽകി വിട്ടയക്കുകയാണ് ഉണ്ടായത്. സമാനമായ സംഭവങ്ങൾ ആവർത്തിക്കുന്നത് ആർഎസ്എസിന് പൊലീസ് സേനയിൽ ഉള്ള സ്വാധീനമാണോ എന്ന് സംശയമുണ്ട്. സമാന സ്വഭാവത്തിലുള്ള ഒരു കേസിൽ മുസ്‌ലിം പേരുകാരനായ ഒരാളാണ് പ്രതിയാക്കപ്പെടുന്നതെങ്കിൽ വിദേശബന്ധവും, ഭീകരവാദ ആസൂത്രണവും അടക്കം ആരോപിക്കപ്പെടുകയും വലിയ വർഗീയ ധ്രുവീകരണത്തിന് തത്പരകക്ഷികൾ അത് ആയുധമാക്കുകയും ചെയ്യുമായിരുന്നു. ഈ സംഭവത്തിന് പിന്നിലുള്ള ഗൂഢാലോചനക്കാരെ പുറത്തുകൊണ്ടുവരാൻ പൊതുസമൂഹം ജാഗ്രത പാലിക്കണമെന്നും ഷംസുദ്ദീൻ മന്നാനി പറഞ്ഞു.

TAGS :

Next Story