Quantcast

സി.പി.എം പഞ്ചായത്തംഗത്തിനെതിരെ സി.പി.ഐ വനിതാ നേതാവിന്റെ പീഡന പരാതി; പൊലീസ് കേസെടുത്തു

മേപ്പയൂർ പൊലീസാണ് കെപി ബിജുവിനെതിരെ കേസെടുത്തത്

MediaOne Logo

Web Desk

  • Published:

    16 Sep 2022 4:00 AM GMT

സി.പി.എം പഞ്ചായത്തംഗത്തിനെതിരെ സി.പി.ഐ വനിതാ നേതാവിന്റെ പീഡന പരാതി; പൊലീസ് കേസെടുത്തു
X

കോഴിക്കോട്: സി.പി.എം പഞ്ചായത്തംഗത്തിനെതിരെ സി.പി.ഐ വനിതാ നേതാവിന്റെ പീഡന പരാതിയിൽ പൊലീസ് കേസെടുത്തു. ചെറുവണ്ണൂർ പഞ്ചായത്ത് വാർഡ് 9 മെമ്പറും മുൻ പഞ്ചായത്ത് പ്രസിഡന്റുമായ കെ.പി ബിജുവിനെതിരെയാണ് പരാതി.

പഞ്ചായത്ത് ഓഫീസില്‍ വെച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ചു എന്നാണ് പരാതി. പരാതിയിൽ മേപ്പയൂർ പൊലീസ് കെപി ബിജുവിനെതിരെ പീഡനക്കുറ്റം ചുമത്തി കേസെടുത്തു. പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്തുകയും ചെയ്തു. അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു. ചെറുവണ്ണൂർ പഞ്ചായത്ത് വികസന കാര്യ സ്റ്റാൻഡിങ് കമ്മറ്റി അംഗവും മുൻ പഞ്ചായത്ത് പ്രസിഡന്റുമാണ് ബിജു.

TAGS :

Next Story