Quantcast

കനത്ത മഴ തുടരുന്നു: ആലപ്പുഴയിലും അവധി പ്രഖ്യാപിച്ചു

ആലപ്പുഴ ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ, അങ്കണവാടികൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുമാണ് അവധി

MediaOne Logo

Web Desk

  • Published:

    4 July 2023 2:11 AM GMT

alappuzha rain
X

ആലപ്പുഴ: കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ആലപ്പുഴ ജില്ലയിലും അവധി പ്രഖ്യാപിച്ചു. ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ, അങ്കണവാടികൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ല കളക്ടർ അവധി പ്രഖ്യാപിച്ച് ഉത്തരവായി. ജില്ലയിൽ ഇന്ന് ഓറഞ്ച് അലർട്ടാണ്. മുൻ നിശ്ചയിച്ചിരിക്കുന്ന പരീക്ഷകൾക്ക് മാറ്റം ഉണ്ടാവില്ലെന്നും കളക്ടർ അറിയിച്ചു.

അതേസമയം, സംസ്ഥാനത്ത് ശക്തമായ മഴ തുടരുകയാണ്. ഇടുക്കി,കണ്ണൂർ ജില്ലകളിൽ അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം ഒഴികെയുള്ള ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. എറണാകുളത്ത് മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും കാസർകോട് കോളജുകളൊഴികെയുള്ള സ്ഥാപനങ്ങൾക്കും ഇന്ന് അവധി നൽകി.

വെള്ളിയാഴ്ച വരെ സംസ്ഥാന വ്യാപകമായി അതിശക്തമായ മഴയുണ്ടാകുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. മഴയുടെ തീവ്രത കണക്കിലെടുത്ത് എല്ലാ ജില്ലകളിലും കൺട്രോൾ റൂം തുറന്നിട്ടുണ്ട്. ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന സർക്കാറും നിർദേശം നൽകിയിട്ടുണ്ട്.

TAGS :

Next Story