Quantcast

പിഎസ് സി നിയമന ക്രമക്കേട്; ക്രൈം ബ്രാഞ്ച് കേസെടുത്തു

ആസൂത്രണ ബോർഡ് ചീഫ് തസ്തികളിലെ പരീക്ഷയിലെ അഞ്ചാം റാങ്കുകാരനായ ജയലാലിന്റെ പരാതിയിലാണ് ക്രൈം ബ്രാഞ്ച് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്

MediaOne Logo

Web Desk

  • Updated:

    2026-07-29 11:32:01

Published:

29 July 2026 4:56 PM IST

പിഎസ് സി നിയമന ക്രമക്കേട്; ക്രൈം ബ്രാഞ്ച് കേസെടുത്തു
X

തിരുവനന്തപുരം: പിഎസ് സി നിയമനക്രമക്കേടിൽ കേസെടുത്ത് ക്രൈം ബ്രാഞ്ച്. ആസൂത്രണ ബോർഡ് ചീഫ് തസ്തികളിലെ പരീക്ഷയിലാണ് കേസ് എടുത്തിരിക്കുന്നത്. എഫ്ഐആറിൽ ആരുടെയും പേരില്ല. അഞ്ചാം റാങ്കുകാരനായ ജയലാലിന്റെ പരാതിയിലാണ് ക്രൈം ബ്രാഞ്ച് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്.

ക്രൈം ബ്രാഞ്ച് ഐജി അജിത ബീഗത്തിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. പരാതിയിൽ ഉദ്യോഗസ്ഥരുടെ പേര് പറഞ്ഞിരുന്നില്ല. അന്വേഷണത്തിന് ശേഷമായിരിക്കും ആരൊക്കെയാണ് പ്രതിചേർക്കുക എന്നീ കാര്യങ്ങൾ തീരുമാനിക്കുക. ചോദ്യപേപ്പർ, ഉത്തരസൂചിക എന്നിവ ക്രൈം ബ്രാഞ്ച് സംഘം പരിശോധിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് എഫ്ഐആർ രജിസ്റ്റർ ചെ്തിരിക്കുന്നത്.

എസ് സി ജീവനക്കാർ അനധികൃത നിയമന ലാഭം ലഭ്യമാക്കുന്നതിനായി ഔദ്യോഗിക അധികാരം ദുരുപയോഗം ചെയ്തതായി എഫ് ഐ ആറിൽ ഉണ്ട്. ചുമതലകൾ മനപ്പൂർവം ലംഘിച്ചു. വിശ്വാസവഞ്ചന നടത്തി, 58 മാർക്കിന്റെ ഉത്തരങ്ങൾ മൂല്യനിർണയം നടത്താതെ മാർക്ക് നിഷേധിച്ചു, ഉദ്യോഗാർത്ഥിക്ക് മെച്ചപ്പെട്ട റാങ്കും നിയമന അവസരവും നഷ്ടമാക്കി. പ്രതികൾക്ക് അന്യായമായ നേട്ടം ഉണ്ടാക്കാൻ ഉദ്യോഗസ്ഥർ ശ്രമിച്ചു. പ്രതികൾ പി എസ് സിയുടെ വിശ്വാസതയ്ക്ക് കോട്ടം ഉണ്ടാക്കിയതായും ക്രൈം ബ്രാഞ്ചിന്റെ എഫ്ഐആർ ആസൂത്രണ ബോർഡ് ചീഫ് തസ്തികകളിലേക്ക് മൂന്ന് ഇടങ്ങളിലേക്ക് ഒരു പരീക്ഷയാണ് നടത്തിയത്. ഇതിൽ 10 ചോദ്യങ്ങളുടെ ഉത്തരങ്ങൾ വാല്യു ചെയ്തില്ല. നിലവിലെ ഒന്നാം റാങ്കുകാരനെ മുന്നിൽ എത്തിക്കാൻ വേണ്ടിയാണ് അങ്ങനെ വാല്യു ചെയ്യാഞ്ഞത് എന്നാണ് പരാതിക്കാരന്റെ വാദം. പരാതിക്കാരന്റെ പരാതിയിൽ കഴമ്പ് ഉണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ക്രൈം ബ്രാഞ്ച് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്.

TAGS :

Next Story