കൊല്ലം അഞ്ചാലുംമൂട് കോണ്ഗ്രസ് ഓഫീസ് അടിച്ചു തകര്ത്തു; പിന്നില് എസ്എഫ്ഐയും ഡിവൈഎഫ്ഐയുമെന്ന് ആരോപണം
കണ്ണൂര് കൂത്തുപറമ്പില് കോണ്ഗ്രസ് ഓഫീസിന് നേരെയുണ്ടായ ആക്രമണത്തില് നാല് പേര് അറസ്റ്റിലായി

കൊല്ലം: കൊല്ലം അഞ്ചാലുംമൂട് കോണ്ഗ്രസ് ഓഫീസിന് നേരെ ആക്രമണം. ഓഫീസ് അടിച്ചു തകര്ത്ത നിലയിലാണ്. ആക്രമണത്തിന് പിന്നില് എസ്എഫ്ഐയും ഡിവൈഎഫ്ഐയുമാണെന്ന് കോണ്ഗ്രസ് ആരോപിച്ചു. പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ബ്ലോക്ക് കോണ്ഗ്രസ് കമ്മിറ്റി പരാതി നല്കി. ഇന്നലെ രാത്രിയോടെയാണ് സംഭവം.
ഇതിനിടെ കണ്ണൂര് കൂത്തുപറമ്പില് കോണ്ഗ്രസ് ഓഫീസിന് നേരെയുണ്ടായ ആക്രമണത്തില് നാല് പേര് അറസ്റ്റിലായി. സിപിഎം, ഡിവൈഎഫ്ഐ പ്രവര്ത്തകരാണ് അറസ്റ്റിലായത്.
സിസിടിവി ദൃശ്യങ്ങള് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ തിരിച്ചറിഞ്ഞത്. പാട്യം സ്വദേശികളായ സി. ആദര്ശ്, സി. അക്ഷയ്, മാങ്ങാട്ടിടം സ്വദേശികളായ എം.കെ. ഷെമിത്ത്, കെ. സിവിന് എന്നിവരാണ് കസ്റ്റഡിയിലുള്ളത്. ഇന്നലെ പുലര്ച്ചെയോടെയാണ് ബ്ലോക്ക് കമ്മിറ്റി ഓഫീസിന് നേരെ കല്ലേറുണ്ടായത്.
Next Story
Adjust Story Font
16

