'വര്‍ഗീയതക്ക് എതിരെ സന്ധിയില്ലാത്ത പോരാട്ടം നയിക്കുന്ന പ്രതിപക്ഷ നേതാവിന് അഭിവാദ്യം'; സതീശന് പിന്തുണയുമായി പെരുന്നയില്‍ ഫ്ലക്സ്
കെഎസ്‌യു, യൂത്ത് കോണ്‍ഗ്രസ്, സേവാദള്‍ എന്നിവരുടെ പേരിലാണ് ഫ്ലക്സ് പ്രത്യക്ഷപ്പെട്ടത്

കോട്ടയം: പ്രതിപക്ഷ നേതാവ് വി.ഡി സതീശന് അഭിവാദ്യമറിയിച്ച് പെരുന്നയില്‍ ഫ്ലക്സ്. എസ്എന്‍ഡിപി ഐക്യ ആഹ്വാനത്തില്‍ നിന്ന് എന്‍എസ്എസ് പിന്മാറിയതിന് പിന്നാലെയാണ് ഫ്ലക്സ് ഉയര്‍ന്നത്.
വര്‍ഗീയതക്ക് എതിരെ സന്ധിയില്ലാത്ത പോരാട്ടം നയിക്കുന്ന പ്രതിപക്ഷ നേതാവിന് അഭിവാദ്യമെന്നാണ് ഫ്ലക്സിലുള്ളത്. കെഎസ്‌യു, യൂത്ത് കോണ്‍ഗ്രസ്, സേവാദള്‍ എന്നിവരുടെ പേരിലാണ് ഫ്ലക്സ് പ്രത്യക്ഷപ്പെട്ടത്.
ദിവസങ്ങള്‍ക്ക് മുന്‍പായിരുന്നു വെള്ളാപ്പള്ളിയും ജി.സുകുമാരന്‍ നായരും എന്‍എസ്എസ്, എസ്എന്‍ഡിപി ഐക്യം സംബന്ധിച്ചുള്ള വിവരങ്ങൾ വാർത്താസമ്മേളനത്തിലൂടെ പുറത്തുവിട്ടിരുന്നത്. ഇത്തരമൊരു ഐക്യം കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് ഇരുവരും അറിയിക്കുകയും ചെയ്തിരുന്നു. വെള്ളാപ്പള്ളിയാണ് ആദ്യമായി ഐക്യസന്ദേശം ആദ്യമായി മുന്നോട്ടുവെച്ചത്. ഇതിന് പിന്തുണയറിയിക്കുകയായിരുന്നു സുകുമാരന്‍ നായര്‍.
എന്നാല്‍, എസ്എന്‍ഡിപിയുമായുള്ള ഐക്യത്തില്‍ നിന്ന് എന്‍എസ്എസ് പിന്മാറുകയായിരുന്നു. പല കാരണങ്ങളാലും മുമ്പുണ്ടായിരുന്ന ഐക്യം വിജയിക്കാതിരുന്ന സാഹചര്യത്തില്‍ വീണ്ടുമൊരു ഐക്യശ്രമം പരാജയമാവുമെന്ന് വിലയിരുത്തിയാണ് എന്‍എസ്എസ് പിന്മാറ്റം. ഇന്ന് പെരുന്നയില്‍ ചേര്‍ന്ന ഡയറക്ടര്‍ ബോര്‍ഡ് യോഗത്തിലാണ് തീരുമാനം.
Adjust Story Font
16

