താഴ്ന്നുപറന്നത് അന്തരീക്ഷം മേഘാവൃതമായിരുന്നതിനാല്‍; ശബരിമല സന്നിധാനത്തിന് മുകളിലൂടെയുള്ള ഹെലികോപ്റ്റര്‍ യാത്രയില്‍ വിശദീകരണം
വ്യാഴാഴ്ച രാവിലെ 11 മണിയോടെയാണ് കോസ്റ്റ് ഗാർഡിന്‍റെ ഹെലികോപ്റ്റർ സന്നിധാനത്ത് താഴ്ന്ന് പറന്നത്

പത്തനംതിട്ട: ശബരിമല സന്നിധാനത്ത് ക്ഷേത്രത്തിന്റെ മുകളിലൂടെ സൈനിക ഹെലികോപ്റ്റര്‍ പറന്ന സംഭവത്തില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ നിര്‍ദേശം. സ്‌പെഷ്യല്‍ കമ്മീഷണര്‍ എഡിജിപി എസ്.ശ്രീജിത്തിനാണ് നിര്‍ദേശം നല്‍കിയത്. വ്യാഴാഴ്ച രാവിലെ 11 മണിയോടെയാണ് കോസ്റ്റ് ഗാഡിന്റെ ഹെലികോപ്റ്റര്‍ സന്നിധാനത്ത് താഴ്ന്ന് പറന്നത്. അതീവ സുരക്ഷാ മേഖലയിലൂടെ ഹെലികോപ്റ്റര്‍ എത്തിയതിനെ പറ്റി പമ്പ പൊലീസിന് അറിവുണ്ടായിരുന്നില്ല.
ഒരു ഓപ്പറേഷന്റെയും ഭാഗമായല്ല ഹെലികോപ്റ്റര്‍ താഴ്ന്നുപറന്നതെന്നും അന്തരീക്ഷം മേഘാവൃതമായിരുന്നതിനാലാണ് അങ്ങനെ സംഭവിച്ചതെന്നും കോസ്റ്റ് ഗാര്‍ഡ് വിശദീകരണം നല്‍കിയതായാണ് വിവരം. റഡാര്‍ സംവിധാനത്തിലായിരുന്നില്ല ഹെലികോപ്റ്റര്‍ സഞ്ചരിച്ചിരുന്നതെന്നും കോസ്റ്റ് ഗാര്‍ഡ് വിശദീകരണം നല്‍കിയിട്ടുണ്ട്.
Next Story
Adjust Story Font
16

