Quantcast

ഒഡീഷയിൽ മലയാളി വൈദികനെ പൊലീസ് പള്ളിയിൽ കയറി മർദിച്ചു

ജബൽപൂരിൽ വിഎച്ച്പി ബജ്‌റംഗ് ദൾ പ്രവർത്തകർ വൈദികരെ കയ്യേറ്റം ചെയ്തതിൽ പ്രതിഷേധം നടക്കുന്ന സാഹചര്യത്തിലാണ് ഒഡീഷയിലെ ആക്രമണവും പുറത്തറിയുന്നത്

MediaOne Logo

Web Desk

  • Published:

    5 April 2025 12:26 PM IST

ഒഡീഷയിൽ മലയാളി വൈദികനെ പൊലീസ് പള്ളിയിൽ കയറി മർദിച്ചു
X

ഭുവനേശ്വര്‍: ഒഡീഷയിൽ മലയാളി വൈദികന് പൊലീസിന്റെ ക്രൂരമർദനം. ബെർഹാംപൂർ രൂപതയിലെ ജൂബ ഇടവക പള്ളി വികാരി ഫാ. ജോഷി ജോർജിനാണ് മർദനമേറ്റത്. കൂടെയുണ്ടായിരുന്ന സഹ വൈദികനും മർദനമേറ്റിട്ടുണ്ട്. പള്ളിയിൽ പ്രാർത്ഥനയ്ക്കായി എത്തിയവർക്ക് നേരെയും മർദനമുണ്ടായതായി റിപ്പോർട്ടുകളുണ്ട്.

ഇക്കഴിഞ്ഞ മാർച്ച് 22നായിരുന്നു സംഭവം നടന്നത്. പള്ളിയുടെ സ്വത്തുക്കൾ പൊലീസ് നശിപ്പിച്ചതായും ആരോപണമുണ്ട്.

പള്ളിക്ക് സമീപമുള്ള ഗ്രാമത്തിൽ നടന്ന റെയ്ഡിൽ കഞ്ചാവ് പിടികൂടിയതിനെ തുടർന്നു നടത്തിയ തുടർ പരിശോധനയ്ക്കിടയാണ് പൊലീസ് പള്ളിയിലെത്തിയത്. പള്ളിയിലുണ്ടായിരുന്ന ആളുകളെ പരിശോധിക്കാനും മർദിക്കാനും തുടങ്ങിയപ്പോൾ‌ തടയാനെത്തിയപ്പോഴാണ് ഇടവക വികാരി ഫാ.ജോഷി ജോർജിനെയും സഹവൈദികനെയും പൊലീസ് സംഘം മര്‍ദിച്ചത്.

ആളുകളെ ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്യാൻ വന്നവരാണ് നിങ്ങളെന്നും പൊലീസുകാര്‍ പറഞ്ഞു. തെറിവിളിയും നടത്തി. തുടർന്ന് ഇടവക വികാരിയുടെ മൊബൈൽ ഫോൺ പിടിച്ചെടുത്തു. പ്രാദേശിക വാർത്താ ഏജൻസിയായ സമർത്ഥ ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം തന്റെ ദുരനുഭവം പങ്കുവെച്ചത്

തോളെല്ലിനും കൈക്കും പൊട്ടലുണ്ടായതിനെ തുടർന്ന് ഫാ.ജോഷി ജോർജിനെ ബഹരാംപുർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അദ്ദേഹത്തിന്റെ ജന്മദിനത്തിലായിരുന്നു പൊലീസിന്റെ നരനായാട്ട്.

മധ്യപ്രദേശിലെ ജബൽപൂരിൽ വിഎച്ച്പി ബജ്‌രംഗ്ദൾ പ്രവർത്തകർ രണ്ട് വൈദികരെ കയ്യേറ്റം ചെയ്തതിൽ പ്രതിഷേധം നടക്കുന്ന സാഹചര്യത്തിലാണ് ഇപ്പോൾ ഒഡീഷയിലെ ആക്രമണവും പുറത്തറിയുന്നത്.

TAGS :

Next Story