Quantcast

തൃശൂരിൽ പിതൃസഹോദരനെ യുവാവ് മൺവെട്ടികൊണ്ട് തലക്കടിച്ചു കൊന്നു

ഗുരുതരമായി പരിക്കേറ്റ പ്രേമദാസ് രക്തം വാര്‍ന്നാണ് മരിച്ചത്

MediaOne Logo

Web Desk

  • Published:

    26 Dec 2025 10:12 AM IST

തൃശൂരിൽ പിതൃസഹോദരനെ യുവാവ് മൺവെട്ടികൊണ്ട് തലക്കടിച്ചു കൊന്നു
X

തൃശൂർ: പേരമംഗലത്ത് മദ്യലഹരിയിൽ ബന്ധുവിനെ യുവാവ് കൊലപ്പെടുത്തി. പ്രേമദാസ് (58) ആണ് കൊല്ലപ്പെട്ടത്. ഇയാളുടെ സഹോദരന്റെ മകനായ മഹേഷ് ആണ് പ്രതി. മൺവെട്ടികൊണ്ട് തലക്കടിച്ചാണ് കൊലപാതകം.

പ്രതിയെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. മദ്യപിച്ചെത്തിയ മഹേഷ് പ്രേമദാസുമായി വാക്കുതര്‍ക്കമുണ്ടാകുകയും തുടര്‍ന്ന് മണ്‍വെട്ടി കൊണ്ട് തലക്കടിക്കുകയും ചെയ്യുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ പ്രേമദാസ് രക്തം വാര്‍ന്നാണ് മരിച്ചത്. വഴിയില്‍ കുഴഞ്ഞുവീണ പ്രേമദാസനെ നാട്ടുകാര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. പ്രതിയെ പേരമംഗലം പൊലീസ് കസ്റ്റഡിയിലെടുത്തു.

അതിനിടെ,ഇടുക്കി മേരികുളത്തിനു സമീപം മദ്യ ലഹലരിയിൽ സുഹൃത്തിനെ കൊലപ്പെടുത്തി.ഡോർലാൻറ് ഭാഗത്ത് താമസിക്കുന്ന പുളിക്കമണ്ഡപത്തിൽ റോബിൻ (40) ആണ് കൊല്ലപ്പെട്ടത്.. പ്രതി ഡോർലാൻഡ് ഭാഗത്ത് തമാസിക്കുന്ന ഇടത്തിപ്പറമ്പിൽ സോജനെ (45) പൊലീസ് കസ്റ്റഡിയിലെടുത്തു.


TAGS :

Next Story