തൃശൂർ വാണിയംപാറയിൽ വോട്ട് ചെയ്ത് പുറത്തിറങ്ങിയ ആൾ കുഴഞ്ഞുവീണ് മരിച്ചു
രാമൻചിറ പാമ്പുങ്ങൽ വീട്ടിൽ വിനോദ് (62) ആണ് മരിച്ചത്

- Published:
9 April 2026 2:01 PM IST

തൃശൂർ: വാണിയംപാറയിൽ വോട്ട് ചെയ്ത് പുറത്തിറങ്ങിയ ആൾ കുഴഞ്ഞുവീണു മരിച്ചു. വാണിയംപാറ ഇകെഎം യുപി സ്കൂളിൽ വോട്ട് ചെയ്ത് പുറത്തിറങ്ങിയ രാമൻചിറ പാമ്പുങ്ങൽ വീട്ടിൽ വിനോദ് (62) ആണ് മരിച്ചത്. രാവിലെ 10.45ന് ആയിരുന്നു സംഭവം.
വോട്ട് രേഖപ്പെടുത്തി പുറത്തിറങ്ങിയ വിനോദിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. തുടർന്ന് പോളിങ് ഓഫീസറുടെ നേതൃത്വത്തിൽ വീൽചെയറിൽ ഇരുത്തുന്ന സമയത്ത് കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ 108 ആംബുലൻസിൽ തൃശൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.
Next Story
Adjust Story Font
16
