Quantcast

പ്രമേഹത്തെ ഓവർടേക്ക് ചെയ്യാൻ മീഡിയവണിൻ്റെ ഡബിൾ ബെൽ

പ്രമേഹ പരിശോധന, സൗജന്യ കാഴ്ച പരിശോധന, സൗജന്യ സ്പെഷ്യലിസ്റ് കൺസൾട്ടേഷൻ എന്നിവക്കു പുറമെ തിമിരം കണ്ടെത്തിയവർക്ക് അങ്കമാലി ലിറ്റിൽ ഫ്ലവർ ആശുപത്രിയിൽ സൗജന്യ തിമിര ശസ്ത്രക്രിയയും ചെയ്തു നൽകും

MediaOne Logo

Web Desk

  • Published:

    14 Nov 2023 5:12 PM GMT

MediaOnes Double Bell to Overtake Diabetes, MediaOne, Double Bell, Diabetes, latest malayalam news, പ്രമേഹത്തെ മറികടക്കാൻ മീഡിയവണിന്റെ ഡബിൾ ബെൽ,മീഡിയവൺ, ഡബിൾ ബെൽ, പ്രമേഹം, ഏറ്റവും പുതിയ മലയാളം വാർത്തകൾ,
X

കൊച്ചി: പ്രമേഹ ബോധവൽക്കരണം പ്രമേയമായി മീഡിയവൺ സംഘടിപ്പിച്ച ഡയബെറ്റിക്സിന് ഡബിൾ ബെൽ യാത്ര ശ്രദ്ധേയമായി. പനമ്പളളി നഗർ ഡി.ഡി.ആർ.സി അജിലീസിനു മുന്നിൽ നിന്നും അങ്കമാലി ലിറ്റിൽ ഫ്ലവർ ഹോസ്പിറ്റൽ വരെയുള്ള യാത്ര ഹൈബി ഈഡൻ എം.പി ഫ്ലാഗ് ഓഫ് ചെയ്തു. സംസ്ഥാനത്ത് പ്രമേഹ രോഗികൾ വർദ്ധിക്കുന്ന പശ്ചാതലത്തിൽ മാധ്യമങ്ങളിലൂടെയുള്ള ബോധവൽക്കരണം പ്രാധാന്യമർഹിക്കുന്നുവെന്ന് അദ്ധേഹം പറഞ്ഞു. ലോക പ്രമേഹദിനത്തോട് അനുബന്ധിച്ചായിരുന്നു ബോധവൽക്കരണ യാത്ര സംഘടിപ്പിച്ചത്.



സൗജന്യ ബസ് യാത്ര, യാത്രക്കിടയിൽ ബോധവൽക്കരണം, പ്രമേഹ പരിശോധന, സൗജന്യ കാഴ്ച പരിശോധന, സൗജന്യ സ്പെഷ്യലിസ്റ് കൺസൾട്ടേഷൻ എന്നിവക്കു പുറമെ തിമിരം കണ്ടെത്തിയവർക്ക് അങ്കമാലി ലിറ്റിൽ ഫ്ലവർ ആശുപത്രിയിൽ സൗജന്യ തിമിര ശസ്ത്രക്രിയയും ചെയ്തു നൽകും.



അങ്കമാലിയിൽ നിന്നും കൊച്ചിയിലേക്കുള്ള യാത്ര ലിറ്റിൽ ഫ്ലവർ ഹോസ്പിറ്റൽ അസി ഡയറക്ടർമാരായ ഡോ.ജോയ് അയിനിയാടൻ, ഫാ.വർഗീസ് പാലാട്ടി എന്നിവർ ചേർന്ന് ഫ്ലാഗ് ഓഫ് നടത്തി.ഡി.ഡി.ആർ.സി അജിലീസ്, ലിറ്റിൽ ഫ്ലവർ ഹോസ്പിറ്റൽ അങ്കമാലി, ഡെക്കാത്തലൻ കളമശേരി ,സോമാസ് ഗ്രൂപ്പ് എന്നിവയമായി ചേർന്നായിരുന്നു പരിപാടി സംഘടിപ്പിച്ചത്.

ഉദ്ഘാടന ചടങ്ങിൽ മീഡിയവൺ എഡിറ്റർ പ്രമോദ് രാമൻ, കോർപറേറ്റ് കമ്യൂണിക്കേഷൻ സീനിയർ മാനേജർ പി.ബി.എം ഫർമീസ്, ഡി.ഡി.ആർ.സി അജിലീസ് സൗത്ത് ഇന്ത്യ അസോസിയേറ്റ് വൈസ് പ്രസിഡൻ്റ് ജിൻറ്റോ മാത്യു മനയിൽ എന്നിവർ പങ്കെടുത്തു.

TAGS :

Next Story