Quantcast

"സുധാകരനെ പറഞ്ഞാൽ ആർക്കാണിത്ര ബേജാറ്"; ആരോപണത്തിൽ ഉറച്ച് എംവി ഗോവിന്ദൻ

മോൻസൺ പീഡിപ്പിക്കുമ്പോള്‍ കെ സുധാകരൻ അവിടെ ഉണ്ടായിരുന്നുവെന്ന് പെൺകുട്ടി തന്നെ പറഞ്ഞുവെന്നാണ് ദേശാഭിമാനി പത്രത്തെ ഉദ്ധരിച്ച് എം.വി ഗോവിന്ദൻ പറഞ്ഞത്

MediaOne Logo

Web Desk

  • Updated:

    2023-06-23 09:21:03.0

Published:

23 Jun 2023 6:06 AM GMT

mv govindan
X

തിരുവനന്തപുരം: കെ സുധാകരനെതിരായ ആരോപണത്തിൽ ഉറച്ചുനിൽക്കുന്നതായി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. പത്രവാർത്തയുടെ അടിസ്ഥാനത്തിലാണ് പ്രസ്താവന നടത്തിയത്. പുതിയ തെളിവുകൾ വന്നാൽ ആരോപണം തിരുത്തണമെന്നും എംവി ഗോവിന്ദൻ പറഞ്ഞു. സുധാകരനെ പറഞ്ഞാൽ ആർക്കാണിത്ര ബേജാറെന്നും എംവി ഗോവിന്ദൻ പരിഹസിച്ചു.

പോക്‌സോ കേസില്‍ വിധി വന്ന് തൊട്ടടുത്ത ദിവസമാണ് ഗുരുതര ആരോപണവുമായി സി.പി.എം. സംസ്ഥാന സെക്രട്ടറി രംഗത്തെത്തിയത്. മോൻസൺ പീഡിപ്പിക്കുമ്പോള്‍ കെ സുധാകരൻ അവിടെ ഉണ്ടായിരുന്നുവെന്ന് പെൺകുട്ടി തന്നെ പറഞ്ഞുവെന്നാണ് ദേശാഭിമാനി പത്രത്തെ ഉദ്ധരിച്ച് എം.വി ഗോവിന്ദൻ പറഞ്ഞത്. മോന്‍സണ്‍ ശിക്ഷിക്കപ്പെട്ട കേസിൽ പുനരന്വേഷണം വേണ്ടെന്നും സുധാകരനെതിരായ വിഷയത്തിൽ പ്രത്യേക അന്വേഷണം നടത്തിയാൽ മതിയെന്നും എം.വി ഗോവിന്ദൻ പറഞ്ഞു.

എംവി ഗോവിന്ദന്റെ പ്രസ്താവനക്കെതിരെ ഡി.ജി.പിക്ക് പരാതി നൽകിയിരുന്ന. സുധാകരനെതിരെ മൊഴിയുണ്ടെന്ന പ്രസ്താവന കലാപാഹ്വാനമാണെന്നും ഗോവിന്ദനെതിരെ കലാപാഹ്വാനത്തിന് കേസെടുക്കണമെന്നും ആവശ്യപ്പെട്ട് പൊതുപ്രവർത്തകൻ പായിച്ചിറ നവാസാണ് പരാതി നൽകിയത്.

തനിക്കെതിരായ പോക്‌സോ കേസിന് പിന്നിൽ സിപിഎമ്മെന്ന് കെ.സുധാകരനും പ്രതികരിച്ചിരുന്നു. പോക്‌സോ ഇരക്ക് തന്നെ കണ്ട പരിചയമില്ല. തെറ്റുകാരനെന്ന്് തെളിയിച്ചാൽ പൊതുപ്രവർത്തനം അവസാനിപ്പിക്കും. ഇരയുടെ രഹസ്യമൊഴി എം.വി ഗോവിന്ദൻ എങ്ങനെ അറിഞ്ഞു? ഗോവിന്ദനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും കെ.സുധാകരൻ പറഞ്ഞിരുന്നു.

അതേസമയം, പുരാവസ്തു തട്ടിപ്പ് കേസിലെ പണമിടപാടിൽ ചോദ്യം ചെയ്യലിനായി കെപിസിസി അധ്യക്ഷൻ കെ സുധാകരൻ ക്രൈം ബ്രാഞ്ച് ഓഫീസിൽ ഹാജരായി. ഇന്ന് രാവിലെ 11 മണിക്ക് ക്രൈംബ്രാഞ്ചിന്റെ കളമശ്ശേരി ഓഫീസിൽ സുധാകരനെ ചോദ്യംചെയ്യുക. കോടതിയിൽ തനിക്ക് പൂർണ വിശ്വാസമുണ്ടെന്ന് കെ. സുധാകരൻ മാധ്യമങ്ങളോട് പ്രതികരിച്ചു. കോടതിയിൽ നിന്ന് നീതി ലഭിക്കുമെന്നും തന്റെ നിരപരാധിത്വം തെളിയിക്കാൻ നിഷ്പ്രയാസം സാധിക്കുമെന്നും സുധാകരൻ പറഞ്ഞു.

TAGS :

Next Story