വയോധികയെ വീട്ടിൽ കയറി മർദിച്ച കേസ്: അയൽവാസികളായ അച്ഛനും മകനും അറസ്റ്റിൽ
വർക്കല ചെറുന്നിയൂർ സ്വദേശികളായ ക്ലീറ്റസ്, ഗോഡ്‌വിൻ എന്നിവരാണ് പിടിയിലായത്

തിരുവനന്തപുരം: വർക്കലയിൽ വയോധികയെ വീട്ടിൽ അതിക്രമിച്ചു കയറി മർദിച്ച കേസിൽ അയൽവാസികളായ അച്ഛനും മകനും അറസ്റ്റിലായി.
വർക്കല ചെറുന്നിയൂർ സ്വദേശികളായ മുടിയക്കോട് വാറുവിളപുത്തൻവീട്ടിൽ ക്ലീറ്റസ് (71), ഇയാളുടെ മകൻ ഗോഡ്‌വിൻ (50) എന്നിവരെയാണ് വർക്കല പൊലീസ് പിടികൂടിയത്. ഏപ്രിൽ 29നാണ് കേസിനാസ്പദമായ സംഭവം നടന്നത്.
പ്രതികളുടെ ക്രൂരമായ മർദനത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ അയൽവാസിയായ ബേബി നിലവിൽ വർക്കല താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. വയോധികയുടെ വീട്ടിൽ അതിക്രമിച്ചു കയറിയ പ്രതികൾ ഇവരെ മർദിക്കുകയും പരിക്കേൽപ്പിക്കുകയുമായിരുന്നു.
സംഭവത്തിന് പിന്നാലെ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇരുവരും പിടിയിലായത്. അറസ്റ്റിലായ പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Next Story
Adjust Story Font
16

