നേതാക്കള്‍ വിളിച്ചപ്പോള്‍ ഫോണെടുത്തത് സിഐ; ഹൈബ്രിഡ് കഞ്ചാവുമായി ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ പിടിയില്‍
പത്തനംതിട്ട സൗത്ത് മേഖലാ കമ്മിറ്റി അംഗമായ സഞ്ജു മനോജ് ആണ് പിടിയിലായത്

പത്തനംതിട്ട: പത്തനംതിട്ട റാന്നിയില്‍ ഹൈബ്രിഡ് കഞ്ചാവുമായി ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ ഉള്‍പ്പെടെ രണ്ടുപേര്‍ പിടിയില്‍. പത്തനംതിട്ട സ്വദേശികളായ മുഹമ്മദ് ആഷിഫ്, സഞ്ജു മനോജ് എന്നിവരാണ് പിടിയിലായത്. പത്തനംതിട്ട സൗത്ത് മേഖലാ കമ്മിറ്റി അംഗമാണ് സഞ്ജു
രണ്ട് കിലോ കഞ്ചാവാണ് ഇവരില്‍ നിന്ന് പൊലീസ് പിടിച്ചെടുത്തത്. ഡിവൈഎഫ്‌ഐ സജീവ പ്രവര്‍ത്തകനായിരുന്നെങ്കിലും അറസ്റ്റ് വിവരമറിഞ്ഞതിന് പിന്നാലെ ഇയാള്‍ക്ക് സംഘടനയുമായി ബന്ധമില്ലെന്ന് ഡിവൈഎഫ്‌ഐ അറിയിച്ചു.
ഇന്ന് നടക്കേണ്ട ഡിവൈഎഫ്‌ഐ സൗത്ത് ബ്ലോക്ക് സമ്മേളനത്തില്‍ പങ്കെടുക്കേണ്ട പ്രവർത്തകനായിരുന്നു സഞ്ജു മനോജ്. ഡിവൈഎഫ്‌ഐ ഭാരവാഹികള്‍ രാവിലെ സഞ്ജുവിനെ ഫോണ്‍ വിളിച്ചപ്പോള്‍ റാന്നി സിഐയാണ് ഫോണെടുത്തത്.
പൊലീസ് സ്ഥലത്തെത്തിയതറിഞ്ഞ് ഇവർ കാറിൽ രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും കാറിന് കുറുകെ പൊലീസ് വാഹനം തടഞ്ഞിട്ടാണ് ഇരുവരെയും കസ്റ്റഡിയിലെടുത്തത്.
Adjust Story Font
16

