'കാഫിര്‍ സ്‌ക്രീൻഷോട്ട് തിരിച്ചടിയായിട്ടും സിപിഎം പഠിച്ചില്ല,ഫാത്തിമ തഹിലിയ വിജയിക്കുമ്പോൾ പഠിക്കും'; പി.കെ കുഞ്ഞാലിക്കുട്ടി
എല്‍ഡിഎഫ് സർക്കാർ ശരിയായി ടാക്സ് ശേഖരിക്കാത്തതാണ് ഖജനാവ് കാലിയാകാൻ കാരണമെന്നും കുഞ്ഞാലിക്കുട്ടി

മലപ്പുറം:ഷാഫി പറമ്പിലിനെതിരെ ഉണ്ടാക്കിയ സ്ക്രീൻഷോട്ട് വിവാദം തിരിച്ചടി ഉണ്ടായിട്ടും പഠിക്കാത്ത സിപിഎം പേരാമ്പ്രയിലെ അനൗൺസ്മെന്റ് വിവാദത്തിൽ ഫാത്തിമ തഹിലിയ വലിയ വിജയം നേടുമ്പോൾ പഠിക്കുമെന്ന് പി.കെ കുഞ്ഞാലിക്കുട്ടി. 'എത്രകൊണ്ടാലും പഠിക്കാഞ്ഞാല്‍ എന്ത് ചെയ്യും.കേരളത്തിലെ ജനങ്ങൾ അത് തള്ളിക്കളഞ്ഞു.ഇത്തരം അടവുകള്‍ക്ക് കിട്ടുന്ന തിരിച്ചടി എന്താണെന്ന് ഫലം വരുമ്പോൾ മനസിലാകുമെന്നും' കുഞ്ഞാലിക്കുട്ടി മീഡിയവണിനോട് പറഞ്ഞു.
എല്‍ഡിഎഫ് സർക്കാർ ശരിയായി ടാക്സ് ശേഖരിക്കാത്തതാണ് ഖജനാവ് കാലിയാകാൻ കാരണം. യുഡിഎഫ് അതിനെയെല്ലാം മറികടക്കും. പാർലമെന്റ് തെരഞ്ഞെടുപ്പിൽ ഉണ്ടായിരുന്ന അതേ ട്രെൻഡ് ആണ് ഈ തെരഞ്ഞെടുപ്പിലും കാണുന്നതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
Next Story
Adjust Story Font
16

