Quantcast

‘ഇത്രയും നാണംകെട്ട സമീപനം സ്വീകരിച്ച സർക്കാർ കേരളത്തിൽ ഉണ്ടായിട്ടില്ല’; പിഎം ശ്രീയിൽ ജോൺ ബ്രിട്ടാസ്

ജനങ്ങൾക്ക് നൽകിയ വാക്ക് പാലിക്കുകയാണ് ആദ്യം വേണ്ടത് പ്രത്യേകിച്ച് ആരെങ്കിലും വന്ന് ക്ലാസ് എടുത്ത് നൽകണമെന്ന് നിർബന്ധിക്കേണ്ട കാര്യമില്ലെന്നും ബ്രിട്ടാസ് പറഞ്ഞു

MediaOne Logo

Web Desk

  • Published:

    4 Sept 2026 9:28 PM IST

‘ഇത്രയും നാണംകെട്ട സമീപനം സ്വീകരിച്ച സർക്കാർ കേരളത്തിൽ ഉണ്ടായിട്ടില്ല’; പിഎം ശ്രീയിൽ ജോൺ ബ്രിട്ടാസ്
X

പിഎം ശ്രീ പദ്ധതിയിൽ മുഖ്യമന്ത്രി മുൻപ് സ്വീകരിച്ച നിലപാടിൽ ഉറച്ചുനിൽക്കണമെന്ന് സിപിഎം നേതാവ് ജോൺ ബ്രിട്ടാസ്. മുൻ നിലപാടിൽ നിന്ന് മുഖ്യമന്ത്രി പിന്നോട്ടുപോകേണ്ട സാഹചര്യമില്ലെന്നും മലക്കം മറിഞ്ഞ് പിഎം ശ്രീയുടെ ഭാഗമാകേണ്ടതില്ലെന്നുമാണ് തന്റെ നിലപാടെന്നും ബ്രിട്ടാസ് പറഞ്ഞു.

‘ഇത്രയും നാണംകെട്ട സമീപനം സ്വീകരിച്ച ഒരു സർക്കാർ കേരളത്തിന്റെ ചരിത്രത്തിൽ ഉണ്ടായിട്ടുണ്ടാകില്ല’ എന്നായിരുന്നു ബ്രിട്ടാസിന്റെ വിമർശനം. മുഖ്യമന്ത്രി നേരത്തെ പറഞ്ഞ കാര്യങ്ങൾ വിഴുങ്ങി പിഎം ശ്രീയുടെ ഭാഗമാകാൻ ശ്രമിക്കുകയാണെന്ന തരത്തിലും അദ്ദേഹം പ്രതികരിച്ചു.

മുഖ്യമന്ത്രി മുൻപ് വ്യക്തമാക്കിയ നിലപാടിൽ ഉറച്ചുനിൽക്കണം. അതിൽ നിന്ന് മാറി മലക്കം മറിച്ചിൽ നടത്തേണ്ട കാര്യമില്ലെന്നും ബ്രിട്ടാസ് പറഞ്ഞു.

ഐഐഎമ്മിലെ മന്ത്രിമാരുടെ പരിശീലന പരിപാടിയെയും ജോൺ ബ്രിട്ടാസ് വിമർശിച്ചു. ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ നിറവേറ്റുന്നതിന് പകരം മന്ത്രിമാർ പരിശീലന പരിപാടികളിൽ പങ്കെടുക്കുന്നതുകൊണ്ട് എന്ത് പ്രയോജനമാണുള്ളതെന്നായിരുന്നു ചോദ്യം.

ജനങ്ങൾക്ക് നൽകിയ വാക്ക് പാലിക്കുകയാണ് ആദ്യം വേണ്ടത്. പ്രത്യേകിച്ച് ആരെങ്കിലും വന്ന് ക്ലാസ് എടുത്ത് നൽകണമെന്ന് നിർബന്ധിക്കേണ്ട കാര്യമില്ലെന്നും ബ്രിട്ടാസ് പറഞ്ഞു.

TAGS :

Next Story