Quantcast

രാഹുലിന് നിർണായകം; ജാമ്യാപേക്ഷയിൽ പത്തനംതിട്ട ജില്ലാ സെഷൻസ് കോടതി ഇന്ന് വിധി പറയും

മൂന്നാം ബലാത്സംഗ കേസിൽ തിരുവല്ല മജിസ്‌ട്രേറ്റ് കോടതി ജാമ്യം നിഷേധിച്ചതിനെ തുടർന്നാണ് സെഷൻസ് കോടതിയെ സമീപിച്ചത്

MediaOne Logo

Web Desk

  • Updated:

    2026-01-28 01:57:53.0

Published:

28 Jan 2026 7:17 AM IST

രാഹുലിന് നിർണായകം; ജാമ്യാപേക്ഷയിൽ പത്തനംതിട്ട ജില്ലാ സെഷൻസ് കോടതി ഇന്ന് വിധി പറയും
X

പത്തനംതിട്ട: ബലാത്സംഗ കേസിൽ റിമാൻഡിൽ കഴിയുന്ന രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ ജാമ്യാപേക്ഷയിൽ പത്തനംതിട്ട ജില്ലാ സെഷൻസ് കോടതി ഇന്ന് വിധി പറയും. മൂന്നാം ബലാത്സംഗ കേസിൽ തിരുവല്ല മജിസ്‌ട്രേറ്റ് കോടതി ജാമ്യം നിഷേധിച്ചതിനെ തുടർന്നാണ് സെഷൻസ് കോടതിയെ സമീപിച്ചത്.

ബന്ധം ഉഭയസമ്മതപ്രകാരമാണെന്ന് തെളിയിക്കാൻ പ്രതിഭാഗം ഡിജിറ്റൽ തെളിവുകൾ ഹാജരാക്കിയിരുന്നു. എന്നാൽ ശാസ്ത്രീയ പരിശോധന വേണമെന്ന നിലപാടിലാണ് പ്രോസിക്യൂഷൻ. കേസിൽ പ്രോസിക്യൂഷന്റെയും പ്രതിഭാഗത്തിന്റെയും വിശദമായ വാദം പൂർത്തിയായിരുന്നു. എന്നാൽ കേസ് ഡയറിയിലെ വിവരങ്ങൾ കൂടുതൽ പരിശോധിക്കാനുണ്ടെന്ന് നിരീക്ഷിച്ച കോടതി വിധി പറയുന്നത് മാറ്റുകയായിരുന്നു. പരാതിക്കാരിയുടേത് എന്ന നിലയിൽ പ്രതിഭാഗം ഹാജരാക്കിയ ശബ്ദരേഖയുടെ ആധികാരികത പരിശോധിക്കണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടിട്ടുണ്ട്. പരാതിക്കാരി പ്രതിയുടെ മൊബൈലിലേക്ക് മുമ്പ് അയച്ച വാട്‌സ്ആപ്പ് സന്ദേശമാണ് രാഹുലിന്റെ അഭിഭാഷകൻ കഴിഞ്ഞ ദിവസം ഹാജരാക്കിയത്.

TAGS :

Next Story