Quantcast

'വീടും സ്ഥലവും പാര്‍ട്ടിക്കായി നല്‍കിയ ആളാണ് റസാഖ്'; പഞ്ചായത്ത് ഓഫീസിനുള്ളിൽ ജീവനൊടുക്കിയ റസാഖിന്‍റെ സഹപ്രവര്‍ത്തകര്‍

സജീവ സി.പി.എം പ്രവര്‍കനായിരുന്ന റസാഖിനെ ഇന്ന് രാവിലെയാണ് പുളിക്കലിലെ പഞ്ചായത്ത് ഓഫീസിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്

MediaOne Logo

Web Desk

  • Updated:

    2023-05-26 06:53:58.0

Published:

26 May 2023 6:51 AM GMT

Razzaq is the person who gave the house and land to the party; Razakhs colleagues who committed suicide inside the panchayat office
X

മലപ്പുറം: പുളിക്കലിൽ പഞ്ചായത്ത് ഓഫീസിനുള്ളിൽ ജീവനൊടുക്കിയ സാംസ്‌കാരിക പ്രവർത്തകൻ റസാഖ് പയമ്പ്രോട്ട് സി.പി.ഐ.എമ്മിന്റെ സജീവ പ്രവർത്തകനും പാർട്ടിക്കായി ജീവിതം സമർപ്പിച്ചയാളുമാണെന്ന് സഹപ്രവർത്തകർ. സ്വന്തം വീടും സ്ഥലവും റസാഖ് പാട്ടിക്കായി നൽകിയെന്നും സഹവപ്രവർത്തകർ പറഞ്ഞു. അതേസമയം റസാഖ് പയബ്രോട്ടിന്റെ മരണത്തിൽ ഗുരുതര ആരോപണങ്ങളുമായി കുടുംബവും നാട്ടുകാരും രംഗത്തെത്തി.

റസാഖിന്റെ മരണത്തിന് ഉത്തരവാദി പഞ്ചായത്ത് പ്രസിഡന്റാണെന്ന് സഹോദരൻ ജമാൽ പയബ്രോട്ട് ആരോപിച്ചു. പ്രസിഡന്റിനെ അറസ്റ്റ് ചെയ്യാതെ മൃതദേഹം മാറ്റില്ലെന്നും ഇദ്ദേഹം പറഞ്ഞു. വീടിനടുത്തായി പ്രവർത്തിക്കുന്ന പ്ലാസ്റ്റിക് സംസ്‌ക്കരണ കേന്ദ്രത്തിനെതിരെ ഏറെക്കാലമായി റസാഖ് സമരത്തിലായിരുന്നു.

ഇന്ന് രാവിലെയാണ് മലപ്പുറം പുളിക്കലിൽ പഞ്ചായത്ത് ഓഫീസിനുള്ളിൽ ഇദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്. റസാഖിന്റെ മരണത്തിന് ഉത്തരവാദി പഞ്ചായത്ത് പ്രസിഡന്റാണെന്ന് സഹോദരൻ ജമാൽ പയംബ്രോട്ട് പറഞ്ഞു. പ്രസിഡന്റിനെ അറസ്റ്റ് ചെയ്യാതെ മൃതദേഹം മാറ്റില്ലെന്നും അദ്ദേഹം പറഞ്ഞു.

TAGS :

Next Story