Quantcast

സമരം ആസൂത്രണം ചെയ്യുന്നതിൽ യുഡിഎഫിന് വീഴ്‌ചയെന്ന് ആർഎസ്‌പി; എതിർത്ത് സതീശൻ

വിമർശനങ്ങൾ പറയേണ്ടത് യുഡിഎഫ് യോഗത്തിലാണെന്നും മാധ്യമങ്ങളോടല്ലെന്നുമായിരുന്നു ഷിബുവിന് വിഡി സതീശന്റെ മറുപടി

MediaOne Logo

Web Desk

  • Updated:

    2023-03-19 14:48:49.0

Published:

19 March 2023 1:22 PM GMT

സമരം ആസൂത്രണം ചെയ്യുന്നതിൽ യുഡിഎഫിന് വീഴ്‌ചയെന്ന് ആർഎസ്‌പി; എതിർത്ത് സതീശൻ
X

കൊച്ചി: യുഡിഎഫിനെതിരെ ആർഎസ്‌പി സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോൺ. യുഡിഎഫ് കാര്യങ്ങൾ കുറച്ചുകൂടി ഗൗരവത്തോടെ കാണണമെന്ന് ഷിബു മാധ്യമങ്ങളോട് പറഞ്ഞു. നിയമസഭയ്ക്ക് പുറത്ത് സമരങ്ങൾ ആസൂത്രണം ചെയ്യുന്നതിൽ യുഡിഎഫിന് വീഴ്ച സംഭവിച്ചുവെന്നും ഷിബു വിമർശിച്ചു. മാസത്തിൽ ഒരിക്കലെങ്കിലും യുഡിഎഫ് യോഗം ചേരണമെന്നും മുന്നണിയെ കുറിച്ച് അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യം ആർഎസ്‌പിക്കുമുണ്ടെന്നും ഷിബു ബേബി ജോൺ പറഞ്ഞു.

എന്നാൽ, വിമർശനങ്ങൾ പറയേണ്ടത് യുഡിഎഫ് യോഗത്തിലാണെന്നും മാധ്യമങ്ങളോടല്ലെന്നുമായിരുന്നു ഷിബുവിന് വിഡി സതീശന്റെ മറുപടി. എല്ലാ മാസവും യുഡിഎഫ് യോഗം ചേരുന്നുണ്ടെന്നും നിയമസഭയിലെ പ്രതിഷേധങ്ങൾ കടുപ്പിക്കാനാണ് തീരുമാനമെന്നും സതീശൻ പറഞ്ഞു. സർക്കാർ പ്രതിപക്ഷത്തിന്റെ ആവശ്യങ്ങൾ അംഗീകരിച്ചാൽ വിട്ടുവീഴ്ച ചെയ്യുമെന്നും സതീശൻ ചൂണ്ടിക്കാട്ടി.

മുന്നോട്ട് വെച്ചിരിക്കുന്ന കാര്യങ്ങൾ അംഗീകരിച്ചാൽ മാത്രമേ പ്രതിപക്ഷം സഹകരിച്ച് മുന്നോട്ട് പോവുകയുള്ളൂ. സർക്കാർ എതിരാണെങ്കിൽ നാളെ എട്ട് മണിക്ക് തിരുവനന്തപുരത്ത് ചേരുന്ന യുഡിഎഫ് പാർലമെന്ററി യോഗം ഉചിതമായ നടപടികൾ സ്വീകരിക്കുമെന്നും സതീശൻ കൂട്ടിച്ചേർത്തു.

കടുത്ത പ്രതിപക്ഷ പ്രതിഷേധത്തിന്റെ പേരിൽ നിയമസഭ നിർത്തിവെച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസം വെറും 10 മിനിറ്റ് മാത്രമാണ് സഭ ചേര്‍ന്നത്. ചോദ്യോത്തര വേള റദ്ദാക്കുകയും ചെയ്തു. സഭ നടത്തിക്കൊണ്ട് പോകാൻ കഴിയാത്ത സാഹചര്യമെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു സ്‌പീക്കറുടെ നടപടി. എന്നാൽ, പ്രതിപക്ഷത്തിന്റെ ചോദ്യങ്ങളെ ഭയന്ന് സർക്കാർ ഒളിച്ചോടുകയാണെന്നാണ് പ്രതിപക്ഷ അംഗങ്ങളുടെ ആരോപണം.

TAGS :

Next Story