Quantcast

സ്പീക്കറുടെ ഓഫീസ് ഉപരോധം: പ്രതിപക്ഷ നേതാവിന്‍റെ പേഴ്‌സണൽ സ്റ്റാഫുകൾക്ക് മെമ്മോ

മെമ്മോ നൽകിയത് ചട്ടം മറികടന്നാണെന്നാണ് പ്രതിപക്ഷ നേതാവിന്റെ ഓഫീസ് അറിയിച്ചിരിക്കുന്നത്.

MediaOne Logo

Web Desk

  • Updated:

    2023-04-20 05:21:41.0

Published:

20 April 2023 1:41 AM GMT

vd satheesan
X

തിരുവനന്തപുരം: സ്പീക്കറുടെ ഓഫീസ് ഉപരോധത്തിൽ പ്രതിപക്ഷ നേതാവിന്റെ മൂന്ന് പേഴ്‌സണൽ സ്റ്റാഫുകൾക്ക് മെമ്മോ. സംഘർഷത്തിനിടെ ദൃശ്യങ്ങൾ പകർത്തിയെന്ന് ആരോപിച്ചാണ് മെമ്മോ നൽകിയിരിക്കുന്നത്. ഇതിൽ രണ്ടുപേരുടെ മെമ്മോ പ്രതിപക്ഷ നേതാവിന്റെ ഓഫീസ് മടക്കി. അണ്ടർ സെക്രട്ടറിക്ക് മെമ്മോ നൽകിയത് ചട്ടം മറികടന്നാണെന്നാണ് പ്രതിപക്ഷ നേതാവിന്റെ ഓഫീസ് അറിയിച്ചിരിക്കുന്നത്.

നിയമസഭയിൽ സ്പീക്കറുടെ ഓഫീസ് പ്രതിപക്ഷം ഉപരോധിച്ചതുമായി ബന്ധപ്പെട്ട ദൃശ്യങ്ങൾ പകർത്തി പ്രചരിപ്പിച്ചുവെന്ന കുറ്റം ആരോപിച്ചുകൊണ്ടാണ് നിയമസഭാ സെക്രട്ടറിയേറ്റിലെ അണ്ടർ സെക്രട്ടറി മെമ്മോ നൽകിയിരിക്കുന്നത്. ഇതിൽ പ്രതിപക്ഷ നേതാവിന്റെ പിഎ ആയി പ്രവർത്തിക്കുന്ന വിനീത് ടി.സി, ബിജു, നിസാർ എന്നിവർക്കാണ് മെമ്മോ. വിനീതിന്റെ മെമ്മോ കൈപ്പറ്റി പ്രതിപക്ഷ നേതാവിന്റെ ഓഫീസ് രസീത് വാങ്ങിയിട്ടുണ്ട്. പക്ഷേ, മറ്റ് രണ്ടുപേരുടേത് മടക്കുകയാണ് ചെയ്‌തത്‌.

മെമ്മോയിൽ നിയമസഭാ സെക്രട്ടറിയേറ്റ് എഴുതിയിരുന്നത് പേഴ്‌സണൽ അസിസ്റ്റന്റ്, അഡീഷണൽ പേഴ്‌സണൽ അസിസ്റ്റന്റ് എന്നീ തസ്തികകളായിരുന്നു. മെമ്മോ കിട്ടിയ രണ്ടുപേർ ഈ തസ്തികകളിലല്ല ജോലി ചെയ്യുന്നത് എന്നതിനാലാണ് മടക്കിയത്. മെമ്മോയ്ക്കൊപ്പം മെമ്മോയ്‌ക്കൊപ്പം പ്രതിപക്ഷ നേതാവിന്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി കെ അനിൽകുമാർ ഒരു കത്തും പൊതുഭരണ വകുപ്പിന് നൽകിയിട്ടുണ്ട്. പ്രതിപക്ഷ നേതാവിന് സർക്കാർ ഉത്തരവ് പ്രകാരം നിയമിതനായ ജീവനക്കാരുടെ അച്ചടക്ക നടപടികൾ സംബന്ധിച്ച് നിലവിലുള്ള വ്യക്തമായ ചട്ടങ്ങളും നിയമങ്ങളും മറികടന്നാണ് അണ്ടർ സെക്രട്ടറി കത്ത് നൽകിയിരിക്കുന്നതെന്ന് കത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

TAGS :

Next Story