'സുധാകരൻ എന്റെ നേതാവ്'; കെ.സുധാകരനെ സന്ദർശിച്ച് സണ്ണി ജോസഫ്
സണ്ണി ജോസഫ് തന്റെ സ്വന്തമെന്ന് കെ. സുധാകരൻ

കണ്ണൂർ: അഭ്യൂഹങ്ങൾക്കിടെ കെ. സുധാകരനെ കണാനെത്തി കെപിസിസി പ്രസിഡൻ്റ് സണ്ണി ജോസഫ്. നടാലിലെ വീട്ടൽ എത്തിയാണ് സണ്ണി ജോസഫ് സുധാകരനെ കണ്ടത്. തമ്മിൽ ഒരു പ്രശ്നവും ഉണ്ടായിരുന്നില്ലെന്ന് കൂടിക്കാഴ്ചക്ക് ശേഷം സുധാകരൻ മാധ്യമങ്ങളോട് പറഞ്ഞു. കെ. സുധാകരൻ തന്റെ നേതാവെന്ന് സണ്ണി ജോസഫ് പറഞ്ഞു.
പേരാവൂരിൽ പ്രചാരണത്തിന് താൻ പോകില്ലെന്ന് ആര് പറഞ്ഞുവെന്ന് സുധാകരൻ ചോദിച്ചു. പ്രശ്നങ്ങൾ ഉണ്ടെങ്കിൽ അത് പറഞ്ഞു തീർത്തു പോകുന്നവരാണ് തങ്ങൾ. നേരത്തെതേക്കാൾ ലാഘവമുള്ള സാഹചര്യമാണ് പേരാവൂരിൽ. തമ്മിൽ കാണാൻ വൈകിയില്ല. രണ്ടുപേരും തിരക്കിലായിരുന്നു.സണ്ണി ജോസഫ് തന്റെ സ്വന്തമെന്നും കെ. സുധാകരൻ.
ഒരു ജ്യേഷ്ഠ സഹോദരന്റെ സ്നേഹം എല്ലായിപ്പോഴും തനിക്ക് സുധാകരൻ തന്നിട്ടുണ്ടെന്നും സണ്ണി തന്നെ ഡിസിസി, കെപിസിസി പ്രസിഡന്റ് പദവികളിലെത്തിച്ച തന്റെ നേതാവാണ് അദ്ദേഹമെന്നും സണ്ണി ജോസഫ് കൂട്ടിചേർത്തു.
Adjust Story Font
16

